Thursday, 15 May 2008

വസന്തമറിയാതെ..

‘വസന്തം ചെറിമരത്തോട് ചെയ്തത്
എനിക്ക് നിന്നോട് ചെയ്യണം’
പബ്ലോ നെരൂദഒരായിരം പൂക്കളാല്‍ പട്ടാട ചുറ്റിച്ച്
ഓരോ തരുവിലും പൊല്‍ഹാരങ്ങളണിയിച്ച്
വസന്തകാമുകന്‍ ഗര്‍വ്വിക്കേ,യാരാലും
കാണാതെയറിയാതെ ഉദ്യാ‍നക്കോണിലായ്
നില്‍പ്പതുണ്ടൊരു മരം, പൂക്കാതെ കായ്ക്കാതെ
ഋതുഭേദങ്ങളില്‍ മാറാതെ, തിങ്ങിടും വേദന
ശിശിരത്തിലിലകളായ് മാത്രം പൊഴിച്ച്
വേനലില്‍ നിഴലേകി, വര്‍ഷത്തില്‍ കുടയേന്തി,
മണ്ണിലാഴത്തിലൂന്നിയ വേരുകള്‍ പറിച്ചിടാ-
നാകാതെ,യൊരു മഴുമുനയുടെ കാരുണ്യമോ
ഒരു വര്‍ഷയിടിമിന്നല്‍ വാളിന്‍ ദയവോ കാത്ത്
നില്‍പ്പുണ്ടൊരു പാഴ്മരം, വസന്തവുമറിയാതെ

25 comments:

lakshmy said...

‘വസന്തം ചെറിമരത്തോട് ചെയ്തത്
എനിക്ക് നിന്നോട് ചെയ്യണം’
പാബ്ലോ നെരൂദയുടെ പ്രശസ്തമായ ഈ വരികളുമായി ഞാന്‍ പരിചയപ്പെട്ടത് ഈയിടെ മാത്രം. അതിന്റെ മാസ്മരീകത മനസ്സിലുണര്‍ത്തിയ ചില ചിന്തകള്‍ എഴുതിപ്പിടിപ്പിക്കാനുള്ള ഒരു പാഴ്‌ശ്രമം

നവരുചിയന്‍ said...

കവിത കൊള്ളാം ... ഇഷ്ടം ആയി ... പക്ഷെ ജോലിയില്‍ അതിന്‍റെ ഇടയില്‍ ഒരു പാടു മരകാന്‍ ആവാത്ത സംഭവങ്ങള്‍ ഉണ്ടായിഇരികില്ലെ അവയെ പറ്റി എഴുതി കൂടെ .....

കാപ്പിലാന്‍ said...

ഋതുഭേതങ്ങള്‍ അറിയാതെ ,പൂക്കാതെ ,കായുണ്ടാകാതെ ,ഒരു മരം .
അവിടെ നിന്നോട്ടെ ..
എന്തിനാ വെറുതെ വെട്ടിക്കളയുന്നത്

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

പൂവും കായും തന്നില്ലേലും ആ മരം തണല്‍
തരുന്നില്ലെ അതു മതി
ഒരൊ മരവും ഒരോ വരദാനമാണ്
ഒരു നല്ല വൃക്ഷം പത്തുമക്കളുടെ ഗുണം ചെയ്യും

RaFeeQ said...

നന്നായിട്ടുണ്ട്‌..

മണ്ണിലൂന്നി പോയില്ലേ. അവിടെ നിന്നോട്ടെ..
എന്തിനാ വെട്ടുന്നെ..??

Vinod said...

That was a beautiful poem!

Binish said...

"I want to do with you what the spring does to the cherry trees". Neruda's words are itself fascinating. Your reflection on it is really excellant.
Again you have written a poem which is deep and beautiful.A tree in the corner of the garden waiting for the sharpness of an ax or terrible brightness of a lighening, good fantacy. But i think spring is like god, showers his grace to all ... spring avoids no tree... because spring is a time . time is just for all.
Again i like to tell the new writer to be more simple in language.When sharp thoughts come in simple words it will like a rainbow or a spring itself. congrats

കാന്താരിക്കുട്ടി said...

പൂക്കാതെ കായ്ക്കാതെ
ഋതുഭേദങ്ങളില്‍ മാറാതെ, തിങ്ങിടും വേദന
ശിശിരത്തിലിലകളായ് മാത്രം പൊഴിച്ച്
വേനലില്‍ നിഴലേകി, വര്‍ഷത്തില്‍ കുടയേന്തി,
മണ്ണിലാഴത്തിലൂന്നിയ വേരുകള്‍ പറിച്ചിടാ-
നാകാതെ........

അവിടെങ്ങാനും നിക്കട്ടേന്നേ നമുക്കെന്താ ചേതം ???

lakshmy said...

കാപ്പിലാന്‍, അനൂപ്, റഫീക്, കാന്താരിക്കുട്ടി....ഞാന്‍ കോടാലി താഴെ വച്ചു. വന്നതിനും വായിച്ചതിനും നന്ദി കെട്ടോ.

നവരുചിയന്‍...ശരിയാണ്. എനിക്ക് മറക്കാനാവാത്ത ഒരുപാട് സംഭവങ്ങള്‍ ഉണ്ട്. അത് പക്ഷെ വായക്കാര്‍ക്ക് താല്‍പ്പര്യമുണ്ടായിക്കൊള്ളണമെന്നില്ലല്ലോ എന്നൊരാശങ്ക. എഴുതാന്‍ ശ്രമിക്കാം. അഭിപ്രായത്തിനു നന്ദി

വിനോദ്...നന്ദി

ബിനീഷ്..അഭിപ്രായത്തിനും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും സന്തോഷം. സിമ്പിള്‍ ആക്കാന്‍ ശ്രമിക്കുന്നുണ്ട്.

ഭൂമിപുത്രി said...

മധുമുട്ടത്തിന്റെ ആ പാട്ടോറ്മ്മയില്ലെ?
‘പലവട്ടം പുക്കാലം വഴിമാറിപ്പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍
അതിനായിമാത്രമായൊരുനേരം റൃതുമാറി
മധുമാസമണയാറുണ്ടല്ലൊ’

കാവലാന്‍ said...

അവഗണനയുടെ വെയിലില്‍ കാഞ്ഞശിഖിരങ്ങളുടെ നിഴലുകള്‍ ചിതറിക്കിടക്കുന്നു കവിതയില്‍.

കവിത നന്നായിരിക്കുന്നു,

"അന്നൊരു ശരത്കാല പൗര്‍ണ്ണമി യൊഴുക്കിയ
ചന്ദനപ്പുഴ നീന്തിക്കടന്നു നടന്നൊരാള്‍.... "

വരും ഒരു മരത്തിനുമാത്രമായൊരു വസന്തമോ എന്നത്ഭുതപ്പെടും. അന്നു
കവിത ഇങ്ങനെ തിരുത്തിയെഴുതേണ്ടിവന്നേയ്ക്കാം.

"മരത്തിന്‍ മരവിച്ച കോടരത്തിലും
പാട്ടിന്‍ ഉറവകണ്ടെത്തിയോരാഗാന-
കലാലോലന്‍ ശ്രീ സ്വാതിതിരുനാളോ...."

വൈലോപ്പിള്ളിയുടെ വരികളാണെന്നു തോന്നുന്നു 'മരം' എന്ന ഒമ്പതാം ക്ലാസ്സില്‍ പഠിച്ച കവിത(ശരിക്കോര്‍മ്മയില്ല)

lakshmy said...

ഭൂമിപുത്രി...കൊതിയോടെയോടിചെന്നകലത്താ വഴിയിലെന്‍
ഇരു കണ്ണും നീട്ടുന നേരം..
നിറയെ തളിര്‍ക്കുന്നു പൂക്കുന്നു കായ്ക്കുന്നു..
കനവിന്റെ തേന്മാവി കൊമ്പ്..
എന്റെ കരളിലെ...
എന്നൊക്കെ പാടണംന്നൊണ്ട് :) നന്ദി, പിന്നെ ഒരു സേയിം പിച്ച്. [പിച്ച് എന്തിനാന്നു പിന്നെ സ്വകാര്യമായി പറയാട്ടോ]

കാവാലന്‍...സൂചിപ്പിച്ച രണ്ടു കവിതാശകലങ്ങളും എനിക്ക് പുതിയതാണ്. രണ്ടും ഇഷ്ടമായി. അഭിപ്രായത്തിന് നന്ദി കെട്ടോ

Shooting star - ഷിഹാബ് said...

paazh sramangalkkum arthamuntaakumennu manassilaayi. nannaayirikkunnu.

kuttappi said...

Maram kaykkukayoo pookkukayooo veettiyeduthuuu furniture paniyukayaooo cheyyattee..itthinokkeyallee mmarramm..Ithuu prakarthiii niyammam..diava vidhiiiii

മുല്ലപ്പൂ || Mullappoo said...

ലക്ഷ്മി ,
ഈ കവിത വേദനയാണ് . വായിക്കാന്‍ സുഖ്മുലതും അനുഭവിക്കാന്‍ വളരെ ദുഷ്കര്മായതും.

നന്നായി എഴുതിയിരിക്കുന്നു.

മുന്‍പത്തെ കവിതയില്‍ അല്പ്മ കട്ടികുരക്കാന്‍ ആരോ എഴുതി കണ്ടു.
വേണ്ട . ഒട്ടും വേണ്ട.

കാണാമറയത്ത് said...

പാവം മരം ..അവിടെ നിന്നോട്ടെ...ഒരിക്കല്‍ ഞങ്ങളുടെ ബസ്റ്റോപ്പില്‍ നിന്നിരുന്ന മഞ്ഞ്പ്പൂവുണ്ടാകുന്ന പേരറിയാത്ത മരം ആരൊ മുറിച്ചു മാറ്റിയതറിഞ്ഞപ്പോള്‍ ഒരു പാട് ദു:ഖം തോന്നിയിരുന്നു,....
നല്ല കവിതകള്‍..ആശംസകള്‍..

ഗീതാഗീതികള്‍ said...

പൂത്തില്ലെങ്കിലും കായ്ച്ചില്ലെങ്കിലും ശിശിരം കഴിഞ്ഞ് തളിര്‍ക്കുമല്ലോ.....

ആ തളിര്‍ ദളങ്ങള്‍ കണ്ണു കുളിര്‍പ്പിക്കില്ലേ......

അതൊരു പാഴ്മരമല്ല. അതിനു ചെയ്യാന്‍ പറ്റുന്നത് ചെയ്ത് ജീവിതം സാര്‍ത്ഥകമാക്കുന്നു.....

lakshmy said...

shooting star..thanks

kuttaappi....:(


മുല്ലപ്പൂ....

‘മുന്‍പത്തെ കവിതയില്‍ അല്പ്മ കട്ടികുരക്കാന്‍ ആരോ എഴുതി കണ്ടു.
വേണ്ട . ഒട്ടും വേണ്ട.‘ ഈ അഭിപ്രായത്തിന് നന്ദി കെട്ടൊ. പലരും മറിച്ചാ പറയാറ്. കട്ടി കുറക്കാം എന്നു പറയുമ്പോഴും പലതും മനസ്സില്‍ വരുന്ന മുറയ്ക്കു തന്നെയാ എഴുതാറ്. അഭിപ്രായത്തിനു നന്ദി കെട്ടോ

ഗീതാഗീതികള്‍.....
‘അതൊരു പാഴ്മരമല്ല. അതിനു ചെയ്യാന്‍ പറ്റുന്നത് ചെയ്ത് ജീവിതം സാര്‍ത്ഥകമാക്കുന്നു.....‘
there lies the point ഗീതേച്ചി. അഭിപ്രായത്തിന് ഒരുപാട് നന്ദി

lakshmy said...

കാണാമറയത്ത്.....ഒരുപാടു നന്ദി

ഹരിയണ്ണന്‍@Hariyannan said...

ഒരുമരമങ്ങനെ നിന്നോട്ടേ..
വേരുകളെ മണ്ണ് വിട്ടുകളഞ്ഞാലും..
നിറങ്ങളെ ഇലയും ഇലകളെ മരവും
മരത്തെ വസന്തവും വിട്ടുകളഞ്ഞാലും...
പിന്തുടര്‍ന്നുവരുന്ന എന്തോ ഒന്ന്...
കാലാതിവര്‍ത്തിയായ ആ വസന്തം;
അത് ഗോചരമാവണമെന്നില്ലല്ലോ?!

Cartoonist said...

ഇല്ലില്ല , ഒന്നും സംഭവിക്കില്ലെന്ന്.
അങ്ങനേയിരിക്കേ, ഒരാള്‍ വരും. വന്നു നേരെ വലംകൈ നീട്ടി അയാള്‍ പറയും : മിസ്സ് ലക്ഷ്മീ, എന്നെ പരിചയപ്പെട്ടോളൂ. ഞാനാണ് നിന്റെ പാബ്ലോ നെരൂദ.

എഴുതിയെഴുതിത്തെളിയൂ. :)

സജി said...

ഒരുപിടി പൂക്കളുമായി ഒരുനല്ല വസന്തം വരട്ടെയെന്ന് ആശംസിക്കുന്നു..

നന്നായിരിക്കുന്നു!1

jithan said...

ഏതോ മരത്തണലുകളില്‍ എങ്ങോ കളഞ്ഞുപോയ വരികള്‍!! നെരൂദയുടെ പ്രിയവരികള്‍...ഓര്‍മ്മിപ്പിച്ചതിന് നന്ദി പറയണോ, അതോ വേദനകള്‍ വീണ്ടും ഓര്‍മ്മപ്പെടുത്തിയതിന് സങ്കടപ്പെടണോ.....
മരമറിയുന്നുണ്ടാവുമോ കൊഴിഞ്ഞുപോവുന്ന കാലം?
അറിയാതിരിക്കട്ടെ...
നല്ല വരികള്‍.

lakshmy said...

ഹരിയണ്ണന്‍...ഗോചരമല്ലാത്ത കാലാതിവര്‍ത്തിയായ ആ വസന്തം..അതൊരു നല്ല പ്രതീക്ഷയാണ്. അതിലേക്കുള്ള ദൂരം നാള്‍ക്കുനാള്‍ കുറയുകയല്ലേ?:)

cartoonist...എന്നിട്ടു വേണം എനിക്കൊന്നു ചോദിക്കാന്‍ my sweet heart, where were you so far
മറുപടിക്ക് നന്ദി

സജി..നന്ദി

ജിതന്‍...വേദനിപ്പിച്ചോ ഈ വരികള്‍?sorry

Raji Chandrasekhar said...

"ഒരു മഴുമുനയുടെ കാരുണ്യമോ
ഒരു വര്‍ഷയിടിമിന്നല്‍ വാളിന്‍ ദയവോ കാത്ത്
നില്‍പ്പുണ്ടൊരു പാഴ്മരം"

അതിവിനയം കൊണ്ട് പാഴ്മരമെന്ന് പറയാമെങ്കിലും മഴുമുനയും വാള്‍മുനയുമൊന്നുമേല്ക്കാതിരിക്കട്ടെ, വിരുന്നു വരാനുള്ള വസന്തത്തിനായി.