Wednesday, 28 May 2008

ഇവള്‍...[രാമയണ] സീത

ക്ഷിതിയില്‍ നിന്നുയിരാര്‍ന്നവള്‍
ക്ഷിതിയേക്കാള്‍ ക്ഷമയാര്‍ന്നവള്‍
ക്ഷോണീസ്നേഹവും വീര്യ-
ക്ഷാത്രവുമുള്‍ക്കൊണ്ടവള്‍

മനസ്സിന്‍ മണ്ഡപത്തില്‍
രഘുരാമനു മാത്രമായി
വരണമാല്ല്യമൊന്നു
കൊരുത്തു കാത്തിരുന്നോള്‍

മാരീചച്ചതി മായ-
പ്പൊന്മാനായ് മയക്കിലും
രാവണക്രൌര്യം ദശ-
ശിരസ്സാല്‍ ഹസിക്കിലും

അഗ്നി പോല്‍ തിളങ്ങിയോള്‍
അഗ്നി പരീക്ഷയാല്‍ മറ്റേറിയോള്‍
സങ്കടപ്പെരും കടല്‍
ഭക്തിചുമലേറിക്കടന്നോള്‍

കിനാവിന്നുണ്ണികളെ
ഗര്‍ഭത്തില്‍ ചുമക്കവേ
പരിത്യക്തയായ് വന-
മദ്ധ്യത്തില്‍ പകപ്പവള്‍

ഒടുവിലംബയാം ഭൂവി-
ലലിയാന്‍ കാത്തീടിലും
തല ചായ്ക്കുവാനെന്നും
രാമപാദം തേടുവോള്‍
2 comments

33 comments:

lakshmy said...

മുരളിക said...
തെങ്ങയുടക്കാന്‍ വന്നതാ... വായിച്ചിരുന്നു കൊതിച്ചു പോയി..
കഫേയില്‍ ആണെന്നത് മറന്നു... കുറെ കാശും പോയി, മുഴുവനും വായിക്കാതെ പോകുന്നതെങ്ങനെ???
അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല... ചരിത്രം ഭാവനയില്‍ ഇഴചേര്‍ത്ത അനന്യ ഭാവന..
പദവിന്യാസം ഏറെ ഇഷ്ട്ടായി...
(ഒരു വാദത്തിനു വേണമെങ്കില്‍ ആരോപിക്കാം, എകപക്ഷീയമായിപ്പോയില്ലേ എന്ന്... രാജനീതിയും, ഭര്‍ത്ത്രുനീതിയും തമ്മില്‍ യുദ്ധം ചെയ്തു തോല്പിച്ച രാമനെ ആരും കാണുന്നില്ലേ, ആരും എഴുതുന്നില്ലേ? എന്ന് )

28 May 2008 07:21

കാവലാന്‍ said...
നന്നായി എഴുതിയിട്ടുണ്ട് അഭിനന്ദനങ്ങള്‍...

പിന്നെ, "ക്ഷിതിയേക്കാള്‍ ക്ഷമയാര്‍ന്നവള്‍'' എന്ന വരി വായിച്ചപ്പോള്‍ ജ്യേഷ്ഠ പത്നീഭര്‍ത്സനത്താല്‍ അപമാനിതനായ ലക്ഷ്മണനെയും,സഹോദര സ്നേഹം തീര്‍ത്ത അവസാന രക്ഷയായ ലക്ഷ്മണരേഖയും ഒക്കെ യൊന്നോര്‍ത്തു പോയി.

28 May 2008 09:58

lakshmy said...

മുരളിക, കാവാലന്‍...ക്ഷമിക്കണേ. റീപോസ്റ്റ് ചെയ്യേണ്ടി വന്നു. അഗ്രഗേറ്റര്‍ സാര്‍ എന്നോട് എപ്പോഴും പിണക്കത്തിലാണ്. ലിങ്ക് പോസ്റ്റ് ചെയ്യാനുള്ള ശ്രമവും പരാജയമായി പോയി
അഭിപ്രായങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരുപാട് നന്ദി

‘രാജനീതിയും, ഭര്‍ത്ത്രുനീതിയും തമ്മില്‍ യുദ്ധം ചെയ്തു തോല്പിച്ച രാമനെ ആരും കാണുന്നില്ലേ, ആരും എഴുതുന്നില്ലേ?‘ ആരെങ്കിലും എഴുതിയിട്ടുണ്ടോ എന്നെനിക്കറിയില്ല. ഇനിയിപ്പൊ എഴുതാനൊന്നും ഇല്ലാഞ്ഞിട്ടാവുമോ?! ഞാന്‍ സ്ത്രീപക്ഷം എഴുതി. പുരുഷപക്ഷം പുരുഷനമാര്‍ ആരെങ്കിലും എഴുതുന്നതല്ലേ കൂടുതല്‍ ഭംഗി

"ക്ഷിതിയേക്കാള്‍ ക്ഷമയാര്‍ന്നവള്‍'' എന്ന വരി വായിച്ചപ്പോള്‍ ജ്യേഷ്ഠ പത്നീഭര്‍ത്സനത്താല്‍ അപമാനിതനായ ലക്ഷ്മണനെയും,സഹോദര സ്നേഹം തീര്‍ത്ത അവസാന രക്ഷയായ ലക്ഷ്മണരേഖയും ഒക്കെ യൊന്നോര്‍ത്തു പോയി.

ഭര്‍തൃസ്നേഹത്താല്‍ അല്ലേ സീത ഈ അവസരങ്ങളില്‍ അക്ഷമയായതും ചപലയായതും. ശ്രീരാമന്റെ കാര്യത്തില്‍ സീതയുടെ ക്ഷമ ഭൂമിയോളമല്ലേ

ശ്രീ said...

നല്ല എഴുത്ത്. ആശംസകള്‍!
:)

സൂര്യോദയം said...

മനോഹരമായ വരികള്‍... അഭിനന്ദനങ്ങള്‍

നന്ദു said...

നല്ല വരികൾ.. :)
ഉത്തമ ഭാര്യയായി നമ്മൾ ചൂണ്ടിക്കാട്ടുന്നതിൽ ഒന്നാമതു നിൽക്കുന്നവൾ സീത..

lakshmy said...

ശ്രീ, സൂര്യോദയം.. നന്ദി

നന്ദു സര്‍...നന്ദി. പക്ഷെ ഇതിന്റെ വേറൊരു വേര്‍ഷന്‍ എനിക്കു പറയാനുണ്ട്. അതു പറയുമ്പോള്‍ ആരും എന്നെ തല്ലാന്‍ വരരുതേ. ഞാന്‍ മുന്‍‌കൂര്‍ ജാമ്യം എടുക്കുന്നുണ്ട്

കാന്താരിക്കുട്ടി said...

വളരെ നല്ല വരികള്‍.ആശംസകള്‍

പ്രിയ said...

ലക്ഷ്മി, കവിത വളരെ നന്ന്

(എങ്കിലും സീത എങ്ങനെ ആണോ ആവോ അത്രയ്ക്ക് അങ്ങ് ഉത്തമ? കണ്ട വഴിക്കു പോയ മാനിനെ വേണംന്ന് പറഞ്ഞു വാശി പിടിച്ചിട്ടല്ലേ,എന്നിട്ട് ലക്ഷ്മണനെ ചീത്ത വിളിക്കുകേം ചെയ്തു.
ആ ഉര്മ്മിള അതിലും ഉത്തമ ആയേനെ. ലക്ഷ്മണന് പക്ഷെ ഒരു അവസരം കൊടുത്തില്ലല്ലോ.)

lakshmy said...

കാന്താരികുട്ടി..നന്ദി കെട്ടോ.

പ്രിയ...നന്ദി. കാതലായ ഒരു ചോദ്യമാണ് പ്രിയയുടേത്. പക്ഷെ ഞാനിതിലെ എന്റെ [മാത്രം] അഭിപ്രായം പറയട്ടെ. [സ്നേഹമുള്ള] ഭര്‍ത്താക്കന്മാരുടെ അടുത്ത് എല്ലാ ഭാര്യമാരും അല്‍പ്പം ‘സില്ലി’ ആകാറുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ലക്ഷ്മണനും സീതയും മാത്രമുള്ള ഒരു സമയത്താണ് ആ മാന്‍ വരുന്നതെങ്കില്‍ ‘അനിയാ, എനിക്കാ മാനിനെ പിടിച്ച് തരൂ’ എന്ന് സീത പറയുമായിരുന്നു എന്നെനിക്ക് തോന്നുന്നില്ല.

അല്‍പ്പം ‘sillyness' and 'good nothigs' ദാമ്പത്യത്തിന്റെ മാധുര്യം കൂട്ടുകയല്ലേ ഉള്ളു. വെറുതെയാണോ സീത പറഞ്ഞതു കേട്ടയുടനെ ശ്രീരാമന്‍ മാനിന്റെ പുറകെ ഓടിയത്

ഹരീഷ് തൊടുപുഴ said...

നല്ല വരികള്‍...അഭിനന്ദനങ്ങള്‍...

Raji Chandrasekhar said...

"വെറുതെയാണോ സീത പറഞ്ഞതു കേട്ടയുടനെ ശ്രീരാമന്‍ മാനിന്റെ പുറകെ ഓടിയത്"

അങ്ങനെ ഓടിക്കൊണ്ടിരിക്കുന്നതിന്നിടയില്‍
ആദ്യമായാണ് ഇവിടെ വരുന്നത്.

വളരെ വളരെ .....

കാഅവ്യകൈരളിയില്‍ ലിങ്കു ചെയ്യുന്നു.

lakshmy said...

Raji chandrazeghar...ഒരു ചുറ്റുപ്രദക്ഷിണം നടത്തി എല്ലായിടത്തുമിട്ട കമന്റുകള്‍ക്കൊക്കെ നന്ദി. കാവ്യകൈരളിയില്‍ ലിങ്ക് ചെയ്യുന്നതിനു ഒരുപാട് നന്ദി

നന്ദകുമാര്‍ said...

കവിത നന്നായി.അഭിനന്ദംസ്.
മാരീചനെന്ന സ്വര്‍ണ്ണമാനിനു പുറകെഓടുന്ന സീതമാര്‍ തന്നെയല്ലെ ഇപ്പോഴും?! അതിനുവേണ്ടി ഭര്‍ത്താവിനെ നിര്‍ബന്ധിക്കുകയും സഹോദരനെ ഭര്‍ത്സിക്കുകയും ചെയ്യുന്ന, രാവണന്മാരുടെ ചതിക്കുഴികളിലും അകപ്പെടുന്ന സീതമാര്‍?! മാരീചനെന്ന സ്വര്‍ണ്ണമാനിനു കൊതിച്ച സീതയിലൂടെ (സ്വര്‍ണ്ണമാന്‍ മുതല്‍ അപഹരണം വരെ) ആദികവി ഒരു സനാതന സത്യം സിമ്പോളിക്കായി പറഞ്ഞുവെച്ചതാണോ എന്നു തോന്നിയിട്ടുണ്ട് പലപ്പോഴും.:-)

lakshmy said...

ശരിയാണ് നന്ദന്‍സ്...സ്വര്‍ണ്ണമാനിനെ മോഹിക്കുന്ന സീതമാരും, അവര്‍ ആവശ്യപ്പെടുമ്പോഴേക്കും അതിനു പിറകെ ഓടുന്ന രാമന്മാരും.

ചപലകളെന്ന പേര്‍ പണ്ടേ ചാര്‍ത്തി കൊടുക്കപ്പെട്ടവരാണ് സ്ത്രീകള്‍. സ്വര്‍ണ്ണമാനിനെ വേണം എന്ന സീതയുടെ ആവശ്യവും, രാമനെ രക്ഷിക്കാന്‍ പോകാതിരുന്ന ലക്ഷ്മണനെ സീത ഭത്സിച്ചതും സീതയുടെ ചാപല്യം. പക്ഷെ സീതയുടെ ആവശ്യം കേട്ട് രാമനു പോകാതിരിക്കാമായിരുന്നു; സീത ഭത്സിച്ചെങ്കിലും ലക്ഷ്മണനും ‘ഞാന്‍ പോകുന്നില്ല‘ എന്ന ഉറച്ച തീരുമാനമെടുക്കാമായിരുന്നു. സ്വന്തമായി ഒരു ഉറച്ച തീരുമാനമെടുക്കാന്‍ ഉള്ള കഴിവ് ഇവര്‍ക്കില്ല എന്ന ഒരു സനാതന സത്യം കൂടി ആദികവി പറഞ്ഞു വയ്ക്കൂന്നുണ്ടോ?:)

എന്തൊക്കെ സംഭവിച്ചാലും blames എല്ലാം അവസാനം പെണ്ണിന് എന്നൊരു സത്യം കൂടി നമ്മളും ഇവിടെ പറഞ്ഞു വയ്ക്കുനുണ്ടോ?:)

എന്റെ ഈ തര്‍ക്കങ്ങളെല്ലാം വളരെ സീരിയസ് ആയി എടുക്കുന്ന ആരൊക്കെയോ ഇവിടൊണ്ട്. അങ്ങിനെ ഒന്നും കാണണ്ട കെട്ടോ നന്ദു. പല വശങ്ങള്‍ പറയുന്നു എന്നു മാത്രം.

നന്ദു said...

ഓ:ടോ:
ലക്ഷ്മീ,
ഒന്നുകിൽ ഈ നന്ദനെ ഞാൻ തട്ടും അല്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും....!!! അല്ലെങ്കിൽ നിങ്ങളെല്ലാം കൂടേ എന്നെയങ്ങ് കൊല്ല്...ഹ...ഹ...ഹ..

lakshmy said...

അയ്യോ വേറ്റ നന്ദു. നന്ദനെ തട്ടണ്ട. നന്ദന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതു നന്ദന്റെ own വാരിയെല്ലിനെ അല്ലേ?

ഈ തര്‍ക്കവും ഒരു രസമായി മാത്രം എടുക്കണേ നന്ദകുമാര്‍ പ്ലീസ്. എനിക്കുമൊണ്ട് കെട്ടോ രണ്ട് ബ്രെദേഴ്സും ഒരുപാട് കസിന്‍ ബ്രദേഴ്സും. അവരെയൊന്നും ഒരു വാക്കു പറഞ്ജു പോലും എനിക്ക് വേദനിപ്പിക്കാന്‍ പറ്റില്ല, എങ്കിലും ചില ആരോഗ്യകരമായ ചര്‍ച്ചകളില്‍ ഒരു വിശാലമായ കാഴ്ചപ്പാട് അവര്‍ കാണിക്കാറുണ്ട്. ആ ധൈര്യമല്ലേ ഞാന്‍ ഇവിടേം കാണിക്കുന്നത് :)

പ്രിയ said...

ഹഹഹ
ലക്ഷ്മി പറഞ്ഞതിന് ഒരു കൈയൊപ്പ്‌. അതിപ്പോ ബൈബിളില്‍ പോലും ഉണ്ട്. ഹവ്വ ആ വിലക്കപ്പെട്ട കനി പറിച്ചു കൊടുത്തു. ഓക്കേ. എന്ന് വച്ചാല്‍ ദൈവം അരുതെന്ന് പറഞ്ഞിരിക്കുന്നതാണെന്ന ബോധം എന്തേ ആദമിനുണ്ടയില്ല? എനിക്ക് വേണ്ടാന്ന് പറഞ്ഞു കൂടാരുന്നോ. അപ്പൊ സ്ത്രിയുടെ ചപലതയേക്കാള് മോശം അല്ലെ പുരുഷന്റെ ഈ നിശ്ചയമില്ലായ്മ. എന്നിട്ട് "സംതിംഗ് വെന്റ്റ് റോങ്ങ്‌" ഉടനെ കുറ്റപ്പെടുത്തല് എല്ലാം നീ കാരണം.

( സീത ഉത്തമ അല്ലാന്ന് ഞാന്‍ ചിന്തിക്കുന്നു എന്നതിനര്‍ത്ഥം ഞങ്ങള്‍ എല്ലാം അതുപോലെ ആണെന്ന് കുംബസാരിച്ചതല്ല. ഊര്മിള എന്ന മറ്റൊരു ഭാര്യയെ ഞാന്‍ പറഞ്ഞല്ലോ. ഭര്‍ത്താവിനൊപ്പം ഇറങ്ങിയപ്പോള്‍ ചേച്ചിയായ സീത പോലും അവളോട് ചോദിച്ചില്ല "അപ്പൊ നീയോ..." എന്ന്. ചേട്ടനായ രാമന്‍ ചോദിച്ചില്ല "ലക്ഷ്മണാ അപ്പൊ ഊര്മിളയോ" എന്ന്.പോരാത്തതിന് ശൂര്പ്പണകയോട് പോലും ലക്ഷ്മണന് ഒരു ബാച്ചി ആണെന്ന മട്ടില്‍ റെക്കമെന്റ്റേഷന്.
സൊ സീത ഈസ് നോട്ട് ദ മോഡല്‍ ഫോര്‍ എ പെര്ഫെക്ട് ലേഡി.)

ps: വിഷയം മൊത്തം വഴിമാറി പോയെന്നറിയാം. ലക്ഷ്മി മാപ്പ്

lakshmy said...

'ശൂര്പ്പണകയോട് പോലും ലക്ഷ്മണന് ഒരു ബാച്ചി ആണെന്ന മട്ടില്‍ റെക്കമെന്റ്റേഷന്.'

there lies a big point priya. പെണ്ണിന്റെ ശത്രു എപ്പോഴും പെണ്ണ് തന്നെ എന്നാണ് എന്റെ വിശ്വാസം. ചതിക്കപ്പെടുന്ന പെണ്ണുങ്ങള്‍ ഈ ഗ്രൂപ്പില്‍ പെടുന്നില്ല. എന്നെ പോലുള്ള വേറൊരു പെണ്ണിനോട് ഒരു തെറ്റും ചെയ്യില്ല എന്ന് ഓരോ പെണ്ണും വിചാരിച്ചാല്‍, ഈ ആണുങ്ങള്‍ എന്തു ചെയ്യാന്‍, വഞ്ചിക്കാം എന്നല്ലാതെ.

വിഷയം വിട്ടു പോയിട്ടില്ലാട്ടോ. ഇത് എല്ലാരും enjoy ചെയ്യും എന്നു ഞാന്‍ വിശ്വസിക്കുന്നു. [അങ്ങിനെ തന്നെ അല്ലേ പ്രിയ?]

പ്രിയ said...

സ്ത്രി തന്നെയാണ് സ്ത്രിക്ക് പാര എന്നതും ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു ചെറിയ ശതമാനം കേസുകളില്‍ മാത്രമേ സ്ത്രി സ്ത്രിക്കെതിരെ ആവുന്നുള്ളൂ.പുരുഷന്‍ പുരുഷന് ശത്രു ആകുന്നതു ലോകത്ത് സാധാരണ ആണ്. അത് പോലൊന്ന് മാത്രം സ്ത്രി ശത്രുതയും . (സ്ത്രി-സ്ത്രി പോരുകളില്‍ പുരുഷന്‍ ഒരു നല്ല റോള്‍ ഉണ്ട്. അതോ :p)

lakshmy said...

പുരുഷാധിപത്യത്തില്‍ സ്ത്രീക്ക് നിസ്സഹായാവസ്ഥകള്‍ ഉണ്ട്. ഉത്തമ സ്ത്രികളുടെ കൂട്ടത്തിലുള്ളവള്‍ എന്നു ഗണിക്കപ്പെട്ടവളാണ് മണ്ഡോദരി. ഭര്‍ത്താവ് സീതയെ അപഹരിച്ചു പാര്‍പ്പിച്ചപ്പോള്‍ അതിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവള്‍ക്കൊന്നും ചെയ്യാന്‍ കഴിയാതെ പോകുന്നത് അവളുടെ നിസ്സഹായാവസ്ഥ. പക്ഷെ ഭാര്യാസമേതനായ ശ്രീരാമനെ കണ്ടു മോഹിച്ച ശൂര്‍പ്പണഖയും സ്ത്രീ.[പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ എന്നതു മറന്ന് ചപലയെങ്കിലും നിസ്സഹായയായ ഒരൂ സ്ത്രീയെ അംഗഛേദം വരുത്തിയ മഹാത്മാക്കളെ മറക്കാം]. ഊര്‍മ്മിളാദു:ഖം ഓര്‍ക്കാഞ്ഞ സീതയും സ്ത്രീ [രാമന്റേയും ലക്ഷ്മണന്റേയും മറവിയെ മറന്നു]. ഇത് സ്ത്രീകളെ അടച്ചു പറയുന്നതല്ല. ഒരു ചെറിയതല്ലാത്ത ശതമാനത്തിന്റെ കാര്യം പറയുന്നതാണ് . സ്ത്രിയെ വച്ചു വാണിഭം നടത്തുന്ന ഒരു വലിയ ശതമാനം പുരുഷമാര്‍ ചെയ്യുന്നത് തെറ്റു തന്നെ. പക്ഷെ അവയിലെല്ലാം കണ്ണികളാകുന്ന ഒരു ചെറിയ ശതമാനം സ്ത്രീകളെ മനസ്സിലാക്കാന്‍ പറ്റാതെ പോകുന്നു

Balachandran cheeroth said...

കവിതയുടെ നാമ്പല്ല. വന്‍ മരം തന്നെയാണല്ലോ കണ്ടത്‌. കവിയല്ലെങ്കിലും പറയട്ടെ. നന്നായിട്ടുണ്ട്‌..

nandakishor said...
This comment has been removed by the author.
മുരളിക said...

രാമായനം (രാമായണം) ഒരു പോംവഴിയായിരുന്നില്ലേ?
(അവതരലക്ഷ്യത്തിലെക്കുള്ള രാമന്റെ അയനം)...
അവിടെ രാമലക്ഷ്മനന്മാര്‍ക്കൊപ്പം എകസ്ത്രീയായി സീത പഞ്ചവടിയില്‍ എത്തെണ്ടതും , സ്വര്‍ണമാനിനു വേണ്ടി വാശിപിടിച്ചതും, ലക്ഷ്മണനെ ഭര്‍സിച്ചതും നിമിത്തങ്ങള്‍ തന്നെ...പതിയോടോത്തായാലും, പതിയെ പിരിഞ്ഞായാലും പാലിക്കപ്പെടെണ്ട്ത് പത്നിധര്‍മമെന്നു കാണിച്ച സീതയും, ഊര്മിളയും സ്ത്രീ രത്നങ്ങള്‍ തന്നെ...
(പണിക്കുറ്റം തീര്‍ക്കാന്‍ ആദികവിക്ക് അറിയാഞ്ഞിട്ടാവില്ല, മനുഷ്യന്റെ ചാപല്യത്തില്‍ നിന്നും അവതാരങ്ങളും മുക്തരല്ല എന്ന സത്യം ഓര്‍മിപ്പിച്ചതാവാനെ തരമുള്ളൂ. )

lakshmy said...
This comment has been removed by the author.
lakshmy said...

ബാലചന്ദ്രന്‍....നന്ദി

മുരളിക...അവതാരലക്ഷ്യങ്ങളിലേക്കുള്ള അയനത്തിലും മനുഷ്യചാപല്യങ്ങള്‍ക്കും വികാരങ്ങള്‍ക്കും അതീതരല്ലാത്ത, സാധാരണ മനുഷ്യനെ പ്രതീധീകരിക്കുന്ന അവതാരങ്ങളെ വര്‍ത്തമാനകാലവുമായി തട്ടിച്ചു ചിന്തിച്ച് പലരും പല അഭിപ്രായങ്ങള്‍ പറഞ്ഞു എന്നേ ഉള്ളു. അതിനെ ആ ഒരു വിശാലകാഴ്ചപ്പാടില്‍ കാണുകയല്ലേ നല്ലത്. ആ ഒരു തരത്തില്‍ എഴുതിയപ്പോഴല്ലേ ആദികവി സ്വന്തം ധര്‍മ്മം കുറെക്കൂടി മഹത്തരമായി ചെയ്തത്. അല്ലെങ്കില്‍ അത് തികഞ്ഞ ഒരു fictional story മാത്രമായി categorise ചെയ്യപ്പെട്ടു പോവില്ല

[ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി-
ലുണ്ടായൊരിണ്ടല്‍ ബത .......
ഞാന്‍ മിണ്ടുന്നില്ല]

NishkalankanOnline said...

സീത ഇന്നും ജീവിക്കുന്നു. ചിലയിടങ്ങളില്‍ നിറഞ്ജ്ഞു തുളുമ്പുന്ന മാതൃസ്നേഹമായി, ചിലയിടങ്ങളില്‍ ജ്വലിക്കുന്ന പതിഭക്തിയായി, ഇനിയും ചിലയിടങ്ങളില്‍ വാത്സല്യം കൊണ്ടു വീര്‍പ്പു മുട്ടിക്കുന്ന വല്യേച്ചിയായി, ചിലയിടങ്ങളില്‍ പാതിവൃത്യത്തിന്‍റെ തീക്ഷ്ണതപോബലം സിന്ന്ദൂര രേഖയില്‍ ചാര്‍ത്തി തന്‍റ്റ്റെ നേര്‍ക്ക് മോഹത്തിന്‍റെ പുഷ്പക വിമാനം തെളിച്ചു വരുന്ന അഭിനവരാവണന്മാര്‍ക്കു നേരേ ജ്വലിക്കുന്ന കാളിയായി... മായാ സീതയായി...
ഇതു പുതിയൊരു രാമായണം... അല്ല സീതായനമാവട്ടെ
ആശംസകള്‍

ജയകൃഷ്ണന്‍ കാവാലം

നന്ദകുമാര്‍ said...

ചില യാത്രകളില്‍ പെട്ട് രണ്ടാമതെത്താന്‍ വൈകി. :-)
ഞാന്‍ പറഞ്ഞതിനെ തെറ്റിദ്ധരിച്ചു എന്നു വേണം അനുമാനിക്കാന്‍. പെണ്‍ വിരോധമല്ല ആ അഭിപ്രായം പറഞ്ഞതിന്റെ പിന്നിലെന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ, ആസക്തി, ഭ്രമം ആണിനു പെണ്ണിനുമുണ്ട്. ആസക്തിയുള്ള രാവണന്മാര്‍ ചതിക്കുഴികളൊരുക്കി ഇരയെക്കാത്തിരിക്കുന്നു. ഭ്രമങ്ങള്‍, ആസക്തികള്‍ സീതമാരെ ചതിക്കുഴികളിലേക്ക് എത്തിക്കുന്നു. വിലക്കുകളും ശാസനകളും ഭ്രമത്താല്‍ കാണാനാവുന്നില്ല. പുരുഷനൊരുക്കിയ ചതിക്കുഴികള്‍ പുരുഷന് എളുപ്പം കാണാനാവുന്നുണ്ട്(ലക്ഷമണനെ ഓര്‍ക്കുക)
വര്‍ത്തമാനകാലത്തും രാവണന്മാരുടെ ചതിക്കുഴികളിലേക്ക് എളുപ്പം വീണുപോകുന്ന വര്‍ത്തമാന സംഭവങ്ങളും (സ്വന്തം സുഹൃത്തുക്കളുടെ അനുഭവങ്ങളും)നിരീക്ഷണങ്ങളും കൊണ്ടാണ് ഞാന്‍ ആ അഭിപ്രായം പറഞ്ഞത്. ലക്ഷ്മിയുടെ അവസാന കമന്റുകളിലും ഈയൊരഭിപ്രായം ചെറുതായി തെളിഞ്ഞു വരുന്നുണ്ട്.

‘പെണ്ണ് മോശം, ശരിയല്ല, ഒന്നുമല്ല, തന്നേക്കാള്‍ താഴെയാണ്‘ തുടങ്ങിയ ശരാശരി മലയാളിയുടെ അബദ്ധധാരണകളൊന്നും എനിക്കില്ല തന്നെ. :-)

lakshmy said...

നിഷ്കളങ്കന്‍...ആ അഭിപ്രായം എനിക്ക് നന്നേ ഇഷ്ടമായി.

നന്ദകുമാ‍ര്‍...നന്ദകുമാര്‍ പറഞ്ഞതിനെ ഞാന്‍ തെറ്റിദ്ധരിച്ചതൊന്നുമല്ല കെട്ടൊ. ഇത് പരസ്പരം മാറ്റുരച്ചു നോക്കാനുള്ള വേദിയായോ തര്‍ക്കിച്ച് ജയിക്കാനുള്ള അവസരമായോ ഞാന്‍ കണ്ടിട്ടേ ഇല്ല.
‘പുരുഷനൊരുക്കിയ ചതിക്കുഴികള്‍ പുരുഷന് എളുപ്പം കാണാനാവുന്നുണ്ട്(ലക്ഷമണനെ ഓര്‍ക്കുക)‘
എന്ന് നന്ദു പറയുമ്പോള്‍, രാമനോ എന്നു ചോദിക്കേണ്ടി വരും. അവിടെയാണ് ഒരു സാധാരണ ഭാര്യാഭര്‍തൃ ബന്ധത്തിലെ, അവര്‍ക്കിടയില്‍ മാത്രം നിലനില്‍ക്കുന്ന, അവര്‍ ഒരുപാട് ആസ്വദിക്കുന്ന ചില ‘nothings' നെ കുറിച്ച് ഞാന്‍ പറഞ്ഞത്. ഇവിടെ സീതയ്ക്കൊപ്പം രാമനും blind ആയതും അതു കൊണ്ട് തന്നെ എന്നാണ് സാമാന്യമായി ചിന്തിക്കുമ്പോള്‍ എനിക്കു തോന്നുന്നത്
ആണും പെണ്ണും ഒക്കെ പരസ്പരം ചേരുമ്പടി ചേരുമ്പോള്‍ മാത്രം പൂര്‍ണ്ണത കൈവരിക്കുന്ന അപൂര്‍ണ്ണതകളാണെന്നാണ് എന്റെ എളിയ അഭിപ്രായം. പക്ഷെ, ഓരോ വ്യക്തിയും ആദ്യം അറിയുന്ന മറ്റൊരു വ്യക്തി, ആദ്യം അറിയുന്ന സ്ത്രീ സ്വന്തം അമ്മയാണെന്നിരിക്കെ, ആ അമ്മ ഉള്‍പ്പെടുന്ന പെണ്‍സമൂഹത്തെ അടച്ച് ആക്ഷേപിക്കുന്ന ചിലരോട് വ്യക്തിപരമായി യോജിക്കാന്‍ പ്രയാസമുണ്ട്. അത് പെണ്ണ് എല്ലാത്തരത്തിലും പൂര്‍ണ്ണയാണ് എന്ന തോന്നലു കൊണ്ടല്ല. പല അപൂര്‍ണ്ണതകളേയും പൂര്‍ണ്ണമാക്കുന്ന പരമമായ സ്നേഹം അവളിലുണ്ടെന്ന് തിരിച്ചറിയാത്തതിലുള്ള സങ്കടം കൊണ്ട് മാത്രം. പെണ്ണിന്റെ ഈ വീക്നെസ്സിനെ കുറിച്ചു പരാതി പറയുമ്പോഴും ആ സോഫ്റ്റ് കോര്‍ണേഴ്സ് ഓരോ ആണും ഉള്ളാലെ ആഗ്രഹിക്കുന്നുണ്ട്. ആ സോഫ്റ്റ്നെസ്സ് കുടുംബത്തിന്റെ നിലനില്‍പ്പിന് ആവശ്യവുമല്ലേ? ആണും പെണ്ണും ദിവസം മുഴുവന്‍ ലോകകാര്യങ്ങളെ കുറിച്ച് ചിന്തിച്ചും വളരെ സീരീയസ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തും, രണ്ടു പേരും ഗൌരവത്തിന്റെ കട്ടിക്കണ്ണട മുഖത്തെടുത്തു വച്ചും നീങ്ങൂന്ന ഒരു കുടുംബം എനിക്ക് സങ്കല്‍പ്പിക്കാനേ വയ്യ.

ആപ്പിള്‍ said...

ആദ്യമായി ഇവിടെ എത്തീതാ, ആദ്യ കവിത വായിച്ചപ്പൊ തന്നെ ഒരുപാട് സന്തോഷമായി. എഴുത്തിന്‌ നല്ലൊരു ശൈലിയും ഒഴുക്കുമുണ്ട്. ബാക്കിയുള്ളവ വായിക്കതിരിക്കാന്‍ പറ്റില്ല. പിന്നാലെ എല്ലാം വായിച്ച് അഭിപ്രായം അറിയിക്കുന്നുണ്ട്.

ഒരു സ്നേഹിതന്‍ said...

ഇതുവഴി ആദ്യമാനെങ്കിലും, വന്നപ്പോള്‍ പോവാന്‍ തോന്നുന്നില്ല...

മലയാള ഭാഷയുടെ ഒഴുക്കുള്ള അവതരണ രീതി

സ്നേഹിതന് വല്ലാണ്ടിഷ്ടായി....

ബ്ലോഗിലെ തുടക്കക്കാരനായ സ്നേഹിതന് ലക്ഷ്മിയെ പോലുള്ളവരുടെ

ബ്ലോഗുകള്‍ കാണുമ്പോള്‍ മനസംതൃപ്തി ലഭിക്കുന്നു...

ഒരായിരം ആശംസകള്‍.....

Seema said...

കവിത നന്നായിട്ടോ ലക്ഷ്മി . എനിക്ക് ഇപ്പൊ ബ്ലോഗ് ഒന്നും വായിക്കാനുള്ള സമയം കിട്ടാറില്ല...കുറച്ചു ദിവസായി ലക്ഷ്മിടെ ഈ കവിതയ്ക്ക് ഒരു കമന്റ് ഇടണം ന്നു വിചാരിക്കുന്നു...ഇപ്പോഴാണ് എഴുതാന്‍ സാധിച്ചത് ..ഇവിടെ സീതെയെ ചൊല്ലി ഇത്ര ഭയങ്കര ദിസ്കുഷന്‍ നടക്കുന്നത് ഞാന്‍ അറിഞ്ഞില്ല...

സ്ത്രീ പുരുഷന്‍ എന്നിവയിലെ മുര്‍ത്ത സങ്കല്‍പ്പങ്ങള്‍ ഒരു കള്ള നാണയമാനെന്നാണ് എന്റെ തോന്നല്‍.... ആരും പെര്‍ഫെക്റ്റ് അല്ല.സീതക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല...സീത ഭാര്യ എണ്ണ നിലയില്‍ പെര്‍ഫെക്റ്റ് ആയിരിക്കാം പക്ഷെ ഇത്തിരി സെല്ഫിഷ് അല്ലെ ന്നു എപ്പോളും എനിക്കൊരു സംശയം...അവള്‍ ക്ക് പ്രിയ പറഞ്ഞ പോലെ ഉര്മിളയോട് ഒരു വാക്കു ചോദിക്കാമായിരുന്നു....

എന്തായാലും കവിത നന്നായിട്ടോ ലക്ഷ്മി.

Sureshkumar Punjhayil said...

Good work... Best Wishes...!

anil said...

kollaam,,,bhaviyundu...