ഋതുക്കൾക്കൊടുവിൽ
ക്ഷണിക്കാതെ വന്നെത്തിയ ശിശിരം
തിരികേ പോകാൻ മറന്നു പോയിരുന്നു
പൊഴിഞ്ഞു വീണ് മണ്ണടിഞ്ഞ ഇലകൾ
പിന്നീടെപ്പോഴോ ചിറകുകളാർന്ന്
ചെറുശലഭങ്ങളായി പറന്നുയരുകയായിരുന്നു
പുകമഞ്ഞിൽ വഴിതെറ്റിപ്പോയതിനാലാകുമോ
അവ തിരികേ വരാതിരുന്നത്?!!
ഇന്ന്
കനത്ത മൂടൽമഞ്ഞൊഴിച്ചാൽ
ശലഭങ്ങൾ മറഞ്ഞ ആകാശവും
തിരിച്ചു വരുന്ന
ഏതോ കാലടികളെ പ്രതീക്ഷിക്കുന്ന
ഭൂമിയും
തികച്ചും ശൂന്യമാണ്
Subscribe to:
Post Comments (Atom)

13 comments:
എല്ലാവരും എന്നോട് ക്ഷമിക്കണേ. ബ്ലോഗിൽ ഈയിടെ ഒട്ടും ആക്റ്റീവ് ആകാൻ പറ്റുന്നില്ല. മിക്കവാറും ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഒരു തിരിച്ചു വരവുണ്ടാകുമെന്നാണെന്റെ പ്രതീക്ഷ്
ക്ഷമിച്ചിരിക്കുന്നു:):)
തിരിച്ച് വരണേ,ഒരു പെരുമഴപോലെ.
ശൂന്യതയില്‍ നിന്നല്ലേ ചില പിറവികള്‍
പിന്നേയ്, വരാന്‍ മറക്കണ്ട
തിരികേ പോകാൻ മറന്നു പോയിരുന്നു..
യു കെ യിലേക്കു പോകാനാണോ മറന്നു പോയത്?...
(കവിതയ്ക്കുള്ള കമന്റല്ലേ....)
വരികള്‍ നന്നായിരിയ്ക്കുന്നു.
വൈകാതെ തിരിച്ചു വരൂ... ആശംസകള്‍
"പൊഴിഞ്ഞു വീണ് മണ്ണടിഞ്ഞ ഇലകൾ
പിന്നീടെപ്പോഴോ ചിറകുകളാർന്ന്
ചെറുശലഭങ്ങളായി പറന്നുയരുകയായിരുന്നു.."
എത്രയെത്ര പൂക്കളാണ് വിരിഞ്ഞു നില്‍ക്കുന്നത്. മനോഹരം!!
ഇത്രയും നല്ല കവിതകള്‍ എഴുതുന്ന ഒരാളാണ് എന്റെ കവിത നന്നായിരിക്കുന്നു എന്ന് പറഞ്ഞ് കമന്റ് ഇട്ടത് എന്ന് അറിഞ്ഞപ്പോ സന്തോഷം തോന്നി... കമന്റ് ഉണ്ട് എന്നറിഞ്ഞതിനേക്കാള്‍ ഏറെ സന്തോഷം... എന്റെ ബ്ലോഗില്‍ കമന്റ് ഇട്ട് എന്നെ പ്രോത്സാഹിപിച്ചതിന് നന്ദി... ഒരായിരം നന്ദി..
കവിത, സാഹിത്യം, ഡാൻസ്, പെയിന്റിങ്... എല്ലാം വഴങ്ങുന്നുണ്ടല്ലൊ... രാധയുടെയും കൃഷ്ണന്റെയും പെയിന്റിങ് മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങൾ!!!
ഈ വരികളും ഇഷ്ടമായി..
OT
ഇപ്പോള്‍ എല്ലാം ഭേതമായിട്ടുണ്ടാവുമെന്ന് കരുതട്ടെ. ഭേതമാവട്ടെ. കൂടുതല്‍ ഊര്ജ്ജസ്വലയായ് തിരിച്ച് വരൂ ആശംസകള്‍
OT:
check blog agregator link at ur blog and correct it.
കൊള്ളാം.
വളരെ നല്ല കവിത
Varikalum varakalum ente hrudhayam kavarnnirikkunnu.
Post a Comment