Sunday, 9 November 2008

ദേശാടനക്കിളികൾ

ദേശാടനക്കിളികൾക്ക്
സ്വന്തമായി കൂടില്ല
ഇരയും തീരവും തേടി
പറന്നകലുമ്പോൾ
പിറന്ന കൂടിനും കിളിമരത്തണലിനും
അവർ അന്യരായ് തീരുന്നു
തേടിയണഞ്ഞ ദേശങ്ങൾക്കും
അവർ അന്യർ
നിലയ്ക്കാത്ത പറക്കലിൽ
കാണാൻ മറന്നു പോയ സ്വപ്നങ്ങൾക്കും
അവർ അന്യർ
ഒടുവിൽ ഒരു അസ്തമയക്കറുപ്പിൽ
സ്വന്തം നിഴലുമന്യമാകുന്ന
ആ നിമിഷത്തിന്റെ പ്രതീക്ഷയിൽ
മൌനനൊമ്പരങ്ങളും ചിറകിലേറ്റി
അവ
പറന്നു കൊണ്ടേയിരിക്കുന്നു

42 comments:

Jithendrakumar/ജിതേന്ദ്രകുമര്‍ said...

"ഒടുവിൽ ഒരു അസ്തമയക്കറുപ്പിൽ
സ്വന്തം നിഴലുമന്യമാകുന്ന..."
വളരെ നന്നായിരിക്കുന്നു!

BS Madai said...

ദേശാടനകിളികള്‍ കരയാറില്ല.... മൌനനൊമ്പരങ്ങളും ചിറകിലേറ്റി അവപറന്നു കൊണ്ടേയിരിക്കുന്നു.
നന്നായിരിക്കുന്നു - ആശംസകള്‍

അജീഷ് മാത്യു കറുകയില്‍ said...

നന്നായിരിക്കുന്നു - ആശംസകള്‍

വല്യമ്മായി said...

ദേശാടനക്കിളികള്‍ പറന്നകന്നാലും പാടിയ പാട്ട്,വിതറിയ പൊന്മണികള്‍ ഇവയിലൂടെ അവ ഓര്‍മ്മിക്കപ്പെടും :) നല്ല വരികള്‍,കഴിഞ്ഞ കവിതയില്‍ നിന്നും ഈ പോസ്റ്റിലെത്തിയപ്പോഴുള്ള ഒതുക്കം ശ്രദ്ധേയം

വേണു venu said...

തിരിച്ചു വരവു പ്രതീക്ഷിക്കാത്തതിനാലാണു് ദേശാടനക്കിളികള്‍ ഉയരങ്ങളിലേയ്ക്ക് പറക്കുന്നത്.:)

സു | Su said...

നന്നായിട്ടുണ്ട്. എന്നാലും എന്തോ ഒരു വിഷമം, വായിച്ചപ്പോൾ. ദേശാടനക്കിളികൾക്ക്, പറക്കാതെ വയ്യല്ലോ.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ദേശാടനക്കിളികള്‍ക്ക് ഇതൊരു നിയോഗമാണ്. ദേശങ്ങള്‍ താണ്ടി പോയേ പറ്റൂ. നാടുകള്‍ തോറും പറക്കാനനുവദിക്കാതെ അവയെ കൂട്ടിലിട്ടാലത്തെ അവസ്ഥയെന്തായിരിക്കും? പോകേണ്ട സമയമായാല്‍ അവര്‍ കൂടും കൊണ്ട് പറക്കും. അല്ലെങ്കില്‍ ചങ്കുപൊട്ടി മരിക്കും, തീര്‍ച്ച.

ജയകൃഷ്ണന്‍ കാവാലം said...

അവര്‍ പിന്നിട്ട വഴികളേക്കുറിച്ച് ചിന്തിക്കുന്നില്ല, വരാനിരിക്കുന്ന വഴികളേക്കുറിച്ച് വ്യാകുലചിത്തരുമല്ല... അവര്‍ ഒന്നും സ്വന്തമെന്നു ശഠിക്കുന്നില്ല, അവര്‍ക്ക് ഒന്നിനോടും മമതയുമില്ല... യഥാര്‍ത്ഥത്തില്‍ ഇവരല്ലേ സന്യാസികള്‍? ഇവരുടെ സംഗീതത്തിലെ സൂക്തശ്രുതികളെന്തേ വേദാന്തികള്‍ക്ക് ഹിതകരമാകുന്നില്ല?

ചിന്തിപ്പിക്കുന്ന വിഷയം... ആശംസകള്‍

നരിക്കുന്നൻ said...

ദേശാടനക്കിളി കരയരുത്,
ദേശടനക്കിളിയുടെ നൊമ്പരങ്ങൾ ദേശക്കിളികളുടെ ആഘോഷമാകണം,
അതേ, നമ്പരങ്ങളും പേറി പുതിയ കൂടുകൾ തേടി അവ പറക്കുമ്പോൾ പിന്നിൽ ഇട്ടേച്ച് പോകുന്ന ശേഷിപ്പുകളെ മറന്നേ പറ്റൂ....

മനോഹരം ഈ കവിത.

മുസാഫിര്‍ said...

ഭൂമി ഉരുണ്ടതായത് കൊണ്ട് നേരെ പറന്നാല്‍ പുറപ്പെട്ടിടത്ത് തന്നെ എത്തും. :)

ഹരീഷ് തൊടുപുഴ said...

അവ
പറന്നു കൊണ്ടേയിരിക്കുന്നു....

തികച്ചും ശരിതന്നെ...

ഉപാസന || Upasana said...

ദേശാടനക്കിളിയുടെ മൌനനൊമ്പരങ്ങള്‍ നന്നയി വരഞ്ഞു.
:-)
ഉപാസന

Rose Bastin said...

Very Compact & Beautiful!
വൃഥാസ്ഥൂലത ഒഴിവാക്കിയപ്പോൾ കവിത മനോഹരമായി!ദേശാടനക്കിളികളുടെ അനിവാര്യമായ ദു:ഖം വായനക്കാരന്റെ മനസ്സിൽ അനുരണനങ്ങൾ സൃഷ്ടിക്കുന്നു!

ബിനോയ് said...

ഞങ്ങളെപ്പോലുള്ള പ്രവാസികളെ ടെന്‍ഷന്‍ ആക്കാന്‍ തീരുമാനിച്ചിറങ്ങിയിരിക്കുകയാണല്ലേ? :-)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഈ ദേശടനക്കിളികളെ പുന:രധിവസിപ്പിക്കണം എന്നു കരുതീട്ട് ഒരു പാട് നാളായി! ഇനി ദേശാടനക്കിളികളെക്കാണുമ്പോ നമ്മുടെ കുളത്തിനടുത്തുള്ള വിശാലമായ എയര്‍പോര്‍ട്ടില്‍ ലാന്‍ഡാന്‍ പറഞ്ഞോളൂ... കുളത്തിന്നടുത്തൊരു ബോര്‍ഡും ഞാന്‍ വെക്കാം... എന്താ? അ പിന്നെ ആ ബോര്‍ഡിലിടാനൊരു ചിത്രംകൂടി വരചു തരോ???
ഒരാളെയും അപ്പൊയന്റ് ചെയ്യാം, ചുമ്മ ഒരു അമരീഷ്പുരി സ്റ്റൈലില്‍ അവര്‍ക്ക് ഗോതമ്പ്മണികള്‍ വിതറാന്‍... സംഭവം ഭംഗിയാവട്ടെന്നെയ്...ഇനി കൂടില്ലാന്നൊരു പരാതി വേണ്ട...

"നിലയ്ക്കാത്ത പറക്കലില്‍
കാണാന്‍ മറന്നു പോയ സ്വപ്നങ്ങള്‍ക്കും
അവർ അന്യര്‍"

നന്നയിരുന്നു വരികളും വരികള്‍ക്കിടയിലൊളിപ്പിച്ച അര്‍ഥങ്ങളും

Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

കിഷോര്‍:Kishor said...

"ദേശടനക്കിളി കരയാറില്ല”...

എത്ര അര്‍ത്ഥവത്തായ നിരീക്ഷണം.

കരുണാമയം said...

nannayittundu


http://www.karunamayam.blogspot.com/

വരവൂരാൻ said...

ഇരയും തീരവും തേടി പറന്നകലുന്ന ദേശാടനകിളികളാണു നമ്മളും.
മൌനനൊമ്പരങ്ങളും ചിറകിലേറ്റി
പറന്നു കൊണ്ടേയിരിക്കുന്നു
ആശംസകൾ ഈ കിളിമരതണലിനു.

Mahi said...

പറന്നു കൊണ്ടേയിരിക്കുന്നു ഈ ദേശാടനക്കിളി

അനൂപ്‌ കോതനല്ലൂര്‍ said...

ആ ദേശാടനകിളികളെ പോലെയാണ് നമ്മൾ ഒരോരുത്തരും.എവിടെ നിന്ന് എങ്ങോടോ ഉള്ള യാത്രയിലാണ്.ആ യാത്രയിൽ എന്തെല്ലാം ബന്ധങ്ങൾ
പിന്നെയെല്ലാം ഓർമ്മകൾ

രണ്‍ജിത് ചെമ്മാട്. said...

"ഒടുവില്‍ ഒരു അസ്തമയക്കറുപ്പില്‍
സ്വന്തം നിഴലുമന്യമാകുന്ന
ആ നിമിഷത്തിന്റെ പ്രതീക്ഷയില്‍
മൌനനൊമ്പരങ്ങളും ചിറകിലേറ്റി
അവ പറന്നു കൊണ്ടേയിരിക്കുന്നു"
എനിക്ക് ഈ വരികളില്‍ മാത്രമേ ഇഷ്ടമായുള്ളൂ....
മറ്റു വരികളിലെ ആശയം നന്നായി... പക്ഷേ.. അവതരണത്തിലൊരു
പന്തികേട്... എന്റെ മാത്രം തോന്നലാകാം..
ആശംസകള്‍....

കരുണാമയം said...

nannayittundu


http://www.karunamayam.blogspot.com/

ശ്രീഅളോക് said...

നന്നായിരിക്കുന്നു ലക്ഷ്മി ചേച്ചി ....
ദേശാടനക്കിളികളെ പറ്റി ചിന്തിക്കുന്നത് പോലും മനസ്സില്‍ ദുഃഖം നിറയ്ക്കുന്നു ...
ഇഷ്ടമായി......

Sureshkumar Punjhayil said...

Nannayirikkunnu... Best wishes...!!!!

നിരക്ഷരന്‍ said...

കവിതയെപ്പറ്റിയൊന്നും പറയാനറിയില്ല.

പക്ഷെ ദേശാടനക്കിളി എന്നുകേട്ടാല്‍ ആദ്യം മനസ്സിലേക്കോടി വരുന്നത് പപ്പേട്ടനാണ്. അദ്ദേഹത്തിന്റെ ആ സിനിമ ഒന്നൂടെ കാണണമെന്ന് തോന്നുന്നു.

lakshmy said...

മറുപടികൾക്കൊക്കെ നന്ദി

പപ്പേട്ടന്റെ ദേശാടനക്കിളികൾ എനിക്കു വല്ലാതിഷ്ടപ്പെട്ട ഒരു ഫിലിമാ. ഞാനൊരിക്കലും മറന്നു പോകാത്ത കഥ. എങ്കിലും എനിക്കും അത് ഒന്നുകൂടി കാണണമെന്നുണ്ട്

ഒരു സ്നേഹിതന്‍ said...

ദേശാടനക്കിളികള്‍ക്ക് പറന്നല്ലെ പറ്റൂ...
ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക്...

B Shihab said...

അവ
പറന്നു കൊണ്ടേയിരിക്കുന്നു ,വളരെ നന്നായിരിക്കുന്നു!ആശംസകള്‍

smitha adharsh said...

ഇഷ്ടപ്പെട്ടു..നല്ല വരികളും,ആശയവും..
എവിടെയോ ഇത്തിരി "സെന്റി"...
അതേയ്..പരിക്കൊക്കെ ഭേദായോ?നടന്നു തുടങ്ങിയോ?

മരുത് പാണ്ടി said...

ദേശാടനക്കിളികൾക്ക് കൂടും നാടും ഇല്ലെന്നാരു പറഞ്ഞു?

ഓരോ വർഷവും അവ ദേശാടനം കഴിഞ്ഞ് സ്വന്തം നാട്ടിലെ സ്വന്തം കൂട്ടിലേക്ക് കൃത്യമായി തിരിച്ചെത്താറുണ്ട്( അയനത്തിനിടെയിൽ ഒടുങ്ങിയില്ലെങ്കിൽ).തന്നേയുമല്ല,ദേശാടനം അനുദിനം നടക്കുന്ന ഒരു കാര്യവുമല്ല. അതിനൊരു കാലമുണ്ട്.

അരുണ്‍ കായംകുളം said...

ങ്ങട്ട് ബോധിച്ചു.ല്ലാതെ എന്താ പറയുകാ.
ആശംസകള്‍

annyann said...

പിറന്ന കൂടിനും കിളിമരത്തണലിനും
അവർ അന്യരായ് തീരുന്നു

ചിലര്‍ എപ്പോഴും അന്യരാവാന്‍ വിധിക്കപ്പെട്ടവരാണ്

വികടശിരോമണി said...

നന്നായിരിക്കുന്നു.ഈ ദൃശ്യബിംബങ്ങളിലഭിരമിക്കുന്ന കണ്ണ് കാത്തുസൂക്ഷിക്കാൻ കഴിഞ്ഞാൽ തന്നെ ജീവിതം സാർത്ഥകമായി.

Sapna Anu B.George said...

കവിത നന്നായിരിക്കുന്നു.....എന്റെആദ്യ സന്ദര്‍ശനമെന്നും തോന്നുന്നു

സജി കറ്റുവട്ടിപ്പണ said...

Kavitha nannaayittundu. iniyum kavithakal pratheekshykkunnu.

My......C..R..A..C..K........Words said...

pakshe avarkku adhikaarathinte garvOde avakaaSappedaam ithokke entEthennu .... athukondu desaadana pakshi karayaarilla

ഭൂമിപുത്രി said...

പറന്നുകൊണ്ടേയിരിയ്ക്കുന്നവരുടെ
ഗതികേട് നന്നായിപ്പറഞ്ഞു ലക്ഷ്മി

പരേതന്‍ said...

vowwwww

മേരിക്കുട്ടി(Marykutty) said...
This comment has been removed by the author.
മേരിക്കുട്ടി(Marykutty) said...

നല്ല കവിത...മനസ്സിലെവിടെയോ നൊമ്പരമുണര്‍്ത്തുന്ന കവിത

ഷാനവാസ് കൊനാരത്ത് said...

ലക്ഷ്മീ, നാട്ടില്‍ മടങ്ങിയെത്തി... ഒരു ദേശാടനപക്ഷിയായി...