Monday, 20 April 2009

വെറുതേ...

കാർമേഘപ്പാളികൾക്കിടയിൽ, പാതി
മറഞ്ഞു സൂര്യമുഖം ചിരിക്കേ
ദു:ഖഘനമഞ്ഞുപാളികൾ മനസ്സിൽ
ഉരുകിത്തീരുകയായിരുന്നു, വീണ്ടു-
മൊരു സ്വപ്നമുകുളം വെറുതേ
വിരിയാൻ വിതുമ്പുകയായിരുന്നു

നിമിഷബാഷ്പങ്ങളുറഞ്ഞു വീണ്ടുമാ-
യർക്കമുഖബിംബം മറയ്ക്കേ
വിരഹമാരിയിൽ നനഞ്ഞു നനഞ്ഞൊരാ
കിനാവിൻ മുകുളം കൊഴിഞ്ഞു
വിരിയും മുൻപേയടർന്നു വീണൊരാ‍
സ്വപ്നദലങ്ങൾ പെറുക്കീ, രക്തം
വാർന്നൊഴുകും ഹൃദയത്തിൽ ചേർത്തു
വീണ്ടുമാ പുലരി തേടുന്നൂ മനം

17 comments:

lakshmy said...

പഴയ ഒന്ന്

ശ്രീ said...

ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്നാണല്ലോ
:)

ശിവ said...

നല്ല വരികള്‍.... കിനാവിന്റെ ആ മുകുളം കൊഴിഞ്ഞു വീഴാതിരുന്നെങ്കില്‍...

Typist | എഴുത്തുകാരി said...

എന്താ ഒരു വിഷാദം പോലെ?

കെ.കെ.എസ് said...

good..beauty lies inthe simplicity.

paarppidam said...

നന്നായിരിക്കുന്നു.....

Sands | കരിങ്കല്ല് said...

സ്വപ്ന മുകുളം വിരിയാന്‍ വിതുമ്പുകയായിരുന്നു...

(വെറുതെ ഒന്നും ആവില്ല... നല്ല കാരണം കാണും :) )


:)

...പകല്‍കിനാവന്‍...daYdreamEr... said...

നിമിഷബാഷ്പങ്ങളുറഞ്ഞു വീണ്ടുമാ-
യർക്കമുഖബിംബം
:)

യൂസുഫ്പ said...

കാർമേഘപ്പാളികൾക്കിടയിൽ, പാതി
മറഞ്ഞു സൂര്യമുഖം ചിരിക്കേ
ദു:ഖഘനമഞ്ഞുപാളികൾ മനസ്സിൽ
ഉരുകിത്തീരുകയായിരുന്നു, വീണ്ടു-
മൊരു സ്വപ്നമുകുളം വെറുതേ
വിരിയാൻ വിതുമ്പുകയായിരുന്നു.


ഈ വരികളെനിയ്ക്കിശ്ശി പിടിച്ചു.

മാറുന്ന മലയാളി said...

:)

smitha adharsh said...

അതെ..എന്താ ആകെ ഒരു വിഷമം പോലെ?
എന്ത് പറ്റി?

പാവപ്പെട്ടവന്‍ said...

വിരഹമാരിയില്‍ നനഞ്ഞു നനഞ്ഞൊരാ
കിനാവില്‍ മുകുളം കൊഴിഞ്ഞു..

മൌനഗര്‍ഭം ധരിച്ചയാ വിരഹരാവിന്‍റെ മച്ചില്‍ കുളിരുന്ന സ്വപ്നങ്ങളുടെ മണ്‍വിളക്കുകള്‍
പനിവെളിച്ചം പരത്തി കണ്‍ മിഴിച്ചിന്നും ഏകാകിയായി നില്‍പ്പതുണ്ട്‌ .

വളരെ നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍

നിരക്ഷരന്‍ said...

2 ദിവസം മുന്നേ നമ്മള്‍ തമ്മില്‍ കണ്ടപ്പോള്‍ ഹൃദയത്തില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്നത് കണ്ടില്ലല്ലോ ? അതിന് ശേഷം പറ്റിയ ആപകടമാണോ ? :)

ഓ:ടോ:- ചുമ്മാ...കവിതയെപ്പറ്റി അഭിപ്രായം പറയാന്‍ അറിയാത്തതുകൊണ്ട് ഓരോന്ന് ഇങ്ങനെ പറഞ്ഞിട്ട് പോകുന്നതായി ഇഗ്‌നോര്‍ ചെയ്താല്‍ മതി :) :)

the man to walk with said...

hridhayathil onnu thottu..ishtaayi..

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

ചേച്ചി നല്ല വരികള്‍, ആശംസകള്‍

lakshmy said...

ശ്രീ..നന്ദി, ആദ്യ കമന്റിന്

ശിവ..നന്ദി, ആശംസകൾക്കും

Typist | എഴുത്തുകാരി..അദന്ന്യാ ഞാനും ആലോചിക്കണെ. എന്തു പറ്റി?!!
സന്ദർശനത്തിനു നന്ദി കെട്ടോ :)

Sands | കരിങ്കല്ല്..ഉറപ്പായിട്ടും നല്ല കാരണം കാണും. വസന്തം ചെറിമരത്തോട് മാത്രമല്ല അതിക്രമം കാട്ടുന്നത്, അല്ലേ?:)
സന്ദർശനത്തിന് നന്ദി

പകൽക്കിനാവൻ...നന്ദി

യൂസുഫ്പ ..നന്ദി

മാറുന്ന മലയാളി..നന്ദി

smitha adharsh..എന്താണാവോ സ്മിത. അന്വേഷിക്കുന്നു :)
സന്ദർശനത്തിന് നന്ദി കെട്ടോ

പാവപ്പെട്ടവൻ...
“മൌനഗര്‍ഭം ധരിച്ചയാ വിരഹരാവിന്‍റെ മച്ചില്‍ കുളിരുന്ന സ്വപ്നങ്ങളുടെ മണ്‍വിളക്കുകള്‍
പനിവെളിച്ചം പരത്തി കണ്‍ മിഴിച്ചിന്നും ഏകാകിയായി നില്‍പ്പതുണ്ട്‌ “
പാവപ്പെട്ടവന്റെ ഭാണ്ഡം നിറയേ എന്തെന്തു വിലപിടിപ്പുള്ള കാര്യങ്ങളാ. ഒരുപാടിഷ്ടമായി ആ വരികൾ. :) നന്ദി

നിരക്ഷരൻ..പതിവു പോലെ അന്നും പുറത്തു പോയപ്പോൾ ഞാൻ ഹൃദയം റൂമിൽ വച്ചു മറന്നു. അതാ കാണാഞ്ഞെ :)
[തമാശയായെടുക്കണേ, പ്ലീസ്]
നന്ദീട്ടോ സന്ദർശനത്തിന്

the man to walk with..നന്ദി. സന്തോഷം :)

കുറുപ്പിന്‍റെ കണക്കു പുസ്തകം..നന്ദി


കെ.കെ.എസ്..നന്ദി

പാർപ്പിടം..നന്ദി

Rare Rose said...

വെറുതെയാണെങ്കിലും വരികളിഷ്ടമായീ ട്ടോ....:)