Friday, 24 April 2009

സൌഖ്യമോ?..

എന്റെ പൂക്കൂടയിൽ
ഞാൻ ശേഖരിച്ച
പലവർണ്ണപ്പൂക്കളെല്ലാം
നിനക്കുള്ളതായിരുന്നു
നിറവും മണവും വറ്റി
അവയെല്ലാം കരിഞ്ഞു പോയെങ്കിലും
ഇന്നും ഇവിടെല്ലാം നിറഞ്ഞു നിൽക്കുന്നു,
പണ്ടു നീ നുള്ളിയെടുത്ത
ഒരു നുള്ളു പൂക്കളുടെ
സുഗന്ധം
********

ഏതോ കാണാത്തീരം തേടി പറന്നകന്ന
എന്റെ ചോദ്യങ്ങളും..
വീണ്ടും തീരമണയാതെ പോയ
വേലിയിറക്കത്തിരമാലകളിൽ
കുമിളകളായ് പൊട്ടിയലിഞ്ഞ
നിന്റെ ഉത്തരങ്ങളും..

ഒന്നും ഞാൻ തിരയുന്നില്ല

ചോദിക്കുന്നതിത്രമാത്രം
സ്വപ്നയാഥാർത്ഥ്യങ്ങൾ കൈകോർക്കുന്ന
ഏതോ തീരഭൂമികകൾ
നിന്റെ ചിരിനുരകളാൽ നനയുന്നില്ലേ?
അവിടെ പൂത്തുലഞ്ഞ
ആറ്റുവഞ്ചിപ്പൂക്കളുടെ ഗന്ധം
നിന്നിൽ നിറഞ്ഞൊഴുകുന്നില്ലേ?
ഒരു സുഖശീതളമന്ദമാരുതൻ
നിന്നെ തലോടുന്നില്ലേ?

17 comments:

lakshmy said...

വീണ്ടും, മെയിന്റനൻസ് വർക്ക് ചെയ്ത പഴയ ഒന്ന് :)

കെ.കെ.എസ് said...

വണ്ടർ ഫുൾ ലക്ഷ്മീ..

Typist | എഴുത്തുകാരി said...

പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍. അല്ലേ?
നന്നായിട്ടുണ്ട്‌ട്ടോ.

smitha adharsh said...

മെയിന്‍ടെനന്‍സ് ചെയ്തതായാലെന്താ .. സംഭവം നന്നായി..നല്ല വരികള്‍..

സജി said...

പഞ്ചാര ലക്ഷ്മി..

ഹരീഷ് തൊടുപുഴ said...

എന്റെ പൂക്കൂടയിൽ
ഞാൻ ശേഖരിച്ച
പലവർണ്ണപ്പൂക്കളെല്ലാം
നിനക്കുള്ളതായിരുന്നു
നിറവും മണവും വറ്റി
അവയെല്ലാം കരിഞ്ഞു പോയെങ്കിലും
ഇന്നും ഇവിടെല്ലാം നിറഞ്ഞു നിൽക്കുന്നു,
പണ്ടു നീ നുള്ളിയെടുത്ത
ഒരു നുള്ളു പൂക്കളുടെ
സുഗന്ധം


ഇതു ഞാനിങ്ങെടുക്കുന്നു;...

പൊറാടത്ത് said...

"അവിടെ പൂത്തുലഞ്ഞ
ആറ്റുവഞ്ചിപ്പൂക്കളുടെ ഗന്ധം
നിന്നിൽ നിറഞ്ഞൊഴുകുന്നില്ലേ?
ഒരു സുഖശീതളമന്ദമാരുതൻ
നിന്നെ തലോടുന്നില്ലേ?....."
പിന്നില്ലാതെ... :)

ശിവ said...

ഈ വരികള്‍ നഷ്ടപ്പെടുത്തലിനെ ഓര്‍മ്മപ്പെടുത്തുന്നു....

the man to walk with said...

oru nullu pookkalude gandham ..
parannootto..ishtaayi

വാഴക്കോടന്‍ ‍// vazhakodan said...

ഇന്നും ഇവിടെല്ലാം നിറഞ്ഞു നിൽക്കുന്നു,
പണ്ടു നീ നുള്ളിയെടുത്ത
ഒരു നുള്ളു പൂക്കളുടെ
സുഗന്ധം!

ഈ സുഗന്ധം എന്നും ഉണ്ടാവട്ടെ!

lakshmy said...

കെ.കെ.എസ്...നന്ദി

Typist | എഴുത്തുകാരി..നന്ദി. അതെ, കുപ്പി ഒരെണ്ണം പുതിയതുണ്ടാക്കി

smitha adharsh..നന്ദി

സജി...[അമ്പട അച്ചായാ..] കൂട്ടു വെട്ടി. ബ്ലൊഗിലിനി ആരോടും കൂട്ടില്ല. ഇത് സത്യം.. സത്യം.. ‘അ‘ സത്യം [നസീർ സ്റ്റൈൽ]
സന്ദര്ശനത്തിനു നന്ദീട്ടോ :)

ഹരീഷ് തൊടുപുഴ..നന്ദീട്ടോ. സ്വന്തമായിട്ടെടുത്തോളൂ

പൊറാടത്ത്...മുകളിൽ അച്ചായനോട് പറഞ്ഞത് കേട്ടല്ലാ. അതിവിടേം കൂടി കൂട്ടിയാണു പറഞ്ഞത്ട്ടാ. 32+32=64 ആണെന്ന് അയ്യപ്പ ബൈജൂനെ പോലെ എനിക്കും അറിയാട്ടാ [രണ്ടു പേരുടേം പുഴു തിന്നതും അടപ്പിച്ചതും കൊഴിഞ്ഞു പോയതും കേടുപിടിച്ചതുമായ പല്ലുകളൊക്കെ ചേർത്താ പറഞ്ഞത് ]
സന്ദർശനത്തിന് നന്ദീട്ടോ :)

ശിവ..നന്ദി

the man to walk with...നന്ദീ

വാഴക്കോടന്‍ ‍// vazhakodan..നന്ദി

ധനേഷ് മാങ്കുളം said...

അക്ഷരങ്ങള്‍ വ്യക്തമല്ലാത്തതു കൊണ്ടുണ്ടായ വിഷമതകള്‍ മറച്ചുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.... തലക്കെട്ടുകള്‍ എനിക്കു വായിക്കാനേ പറ്റിയില്ല... [പള്ളീക്കൂടത്തിന്റെ പടികള്‍ പലതും കണ്ടിട്ടുണ്ട്.. അങ്ങനെയൊരു സംശയം വേണ്ട.]
***************
സൃഷ്ടി വളരെ ഇഷ്ട്ടപ്പെട്ടു.....
അഭിന‌ന്ദനങ്ങള്‍......

അരുണ്‍ കായംകുളം said...

കൊള്ളാമേ..
കൊള്ളാം

B Shihab said...

കൊള്ളാം

ഹരിശ്രീ said...

നന്നായിരിയ്കുന്നു...

:)

Sachi said...

viraham veendum enthokkeyo nostalgia unarthunnu.. valland ishtapettu! Krishna bakthayaanalle... that reflects in ur blogs

Sureshkumar Punjhayil said...

Theerchayayum anubhavikkunnu... Nannayirikkunnu. Ashamsakal...!!!