Saturday, 16 May 2009

ഒടുക്കത്തെ വണ്ടി [ഇത് എന്റെ രചന അല്ല]

പുളയും മിന്നലിന്നിടിവാൾ മൂർച്ചയിൽ
പിടഞ്ഞലറിയോടും തുലാമാസരാവ്....
നരകവാരിധീ ദുരിതയാത്രയിൽ
വഴിതെറ്റിയെത്തി വിയർത്തൊലിക്കുന്നു ഞാൻ...
ചുടുമഴച്ചോര പടരും പ്ലാറ്റ്ഫോം
ചതുരക്കളങ്ങളിൽ പനിച്ചിരിക്കുന്നു...
ചെറുശലഭങ്ങൾ വെളിച്ചത്തിൻ ക്രൂശിൽ
പ്രവാചകന്മാരായ് എരിഞ്ഞുകത്തുന്നു....
ചെരിഞ്ഞതൂണിന്നഴുക്കുമൂലയിൽ;
കരിഞ്ഞ ജീവിതപ്പഴങ്കടലാസിൽ;
തെരുക്കിടാത്തിതന്നുറക്കപ്പേച്ചുകൾ....
മതിമറന്നൊന്നു കിടന്നുറങ്ങുവാൻ
കൊതിയാവുന്നു,നിന്നോടസൂയ തോന്നുന്നു....
കനൽത്തുടികൊട്ടിത്തലതുളക്കുന്നൂ
വരണ്ടൊരോർമ്മകൾ,കരിങ്കൽച്ചീളുകൾ...
പിഴച്ചബോധത്തിൻ തുരുമ്പുപാളത്തിൽ
ഒടുക്കത്തെ വണ്ടി കിതച്ചെത്താറായീ....


ഇത് ആരുടെ രചന എന്നു കണ്ടു പിടിക്കാമോ? :)
ക്ലൂസ്:

1. ബ്ലോഗ്ഗിലെ ഒരു എഴുത്തുപുലി
2. കവിതകളായി ഒരു പോസ്റ്റ് പോലും ഇതു വരെ ഇട്ടിട്ടില്ല
3. ഈ രചനയുടെ സന്ദർഭം..പത്താം ക്ലാസ് കാലത്തെ ഒരു കവിതാമത്സരത്തിലെ ‘ഒടുക്കത്തെ വണ്ടി’ എന്ന വിഷയത്തിൽ എഴുതിയ കവിത [സംഭവം ഒന്നാം സമ്മാനം നേടുകയും ചെയ്തു]

33 comments:

lakshmy said...

സ്വയം പോസ്റ്റ് ചെയ്യുന്നതിനു താൽ‌പ്പര്യം കാണിക്കാത്തതിനാൽ, നിർബന്ധപൂർവ്വം അനുവാദം വാങ്ങി ഇവിടെ പോസ്റ്റുന്നു. ഒരിടത്തും പോസ്റ്റ് ചെയ്യാൻ താൽ‌പ്പര്യപ്പെടാത്ത, എനിക്കിതിൽ കൂടുതൽ ഇഷ്ടമായ വേറേ രചനകളും ഉണ്ട് :)

ആളാരാ?

Typist | എഴുത്തുകാരി said...

അറിയില്ല, തോറ്റു.

Sands | കരിങ്കല്ല് said...

അറിയില്ല...
----

വരണ്ടൊരോർമ്മകൾ,കരിങ്കൽച്ചീളുകൾ...

പാമരന്‍ said...

ആരായാലും കവിത സൂപ്പര്‍. പ്രത്യേകിച്ച്‌ 10ആം ക്ളാസുകാരനാവുമ്പോള്‍..

തേജസ്വിനി said...

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇങ്ങന്യ്യാച്ചാല്‍, ഇപ്പോ എന്താവും???
എന്തായാലും എനിയ്ക്ക് മനസ്സിലായി....പക്ഷേ, പറയില്ല്യ....

അരുണ്‍ കായംകുളം said...

ആരാ?
സംഗതി കലക്കി

യൂസുഫ്പ said...

ആരാണെഴുതിയതെന്ന് അറിയിച്ചാലും.

നിരക്ഷരന്‍ said...

ഇതുവരെ അവകാശികള്‍ ആരുമില്ലേ ?
അതും പുലി ?

പുലിക്ക് സ്വന്തം ബ്ലോഗില്‍ സ്ഥലമില്ലാത്തത്തുകൊണ്ടാണോ ലക്ഷ്മിക്കിത് തന്നത് ? ഞാന്‍ ഓടീ.... :) :)

വീ കെ said...

ബ്ലോഗിൽ ആകെ ഒരു പുലിയെ അറിയൂ..
അതു നമ്മുടെ ‘പുള്ളിപുലി‘യാണ്.
ആ പുലിയാണൊ ഈ പുള്ളി...?

lakshmy said...

സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും എല്ലാവർക്കും നന്ദീട്ടൊ. കുറച്ചു കൂടി വെയ്റ്റ് ചെയ്തു നോക്കാം അല്ലേ? :)

നിരക്ഷരൻ..പുലി പുല്ലു തിന്നുമോ? പഴയ ഈ ‘പുല്ല്’ [പഴംചൊല്ലു പ്രകാരം] പുലിക്കിപ്പൊ അത്ര പഥ്യമില്ല. അതിനാൽ പഥ്യം തോന്നിയ ഞാനതു പോസ്റ്റി എന്നേ ഉള്ളു.

വി.കെ..ഈ പുലി ആ പുള്ളി അല്ല :)

anupama said...

he has the magical fingers.
anyways,you have done a wonderful job!

you may reveal the poet,now.
encourage him to write more.hope he is inspired by now.
sasneham,
anu

കെ.കെ.എസ് said...

പെരുംതച്ചൻ....അല്ലേ?!
വാക്കുകളടുക്കിപണിതിരിക്കുന്നശില്പവൈദഗ്ദ്യം കാണുമ്പോൾ അങനെ സംശയിക്കുന്നതിൽ തെറ്റില്ലെന്നു തോന്നുന്നു..പെരുംതച്ചൻ പണ്ടു പണിത കുളം പോലെ വ്യത്യസ്തമായ ഏംഗിളുകളിൽ വിവിധങളായ രൂപങൾ കാഴ്ചവെക്കുന്നുമുണ്ട് ഈ കവിത...നല്ലകവിത
അങിനെയാണല്ലോ വേണ്ടതും.

ജ്വാല said...

എഴുതിയത് ആരുമാകട്ടെ..വരികള്‍ നല്ലത്

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ആര്‌ എന്നതിനു പകരം ആരല്ല എന്നു കൃത്യമായി പറയാം. ഞാനും ലക്ഷ്മിയും മുകളില്‍ കമന്‍റിയവരും ഇനി ഇവിടെകമന്‍റാന്‍ വരുന്നവരുമല്ല. ശരിയല്ലേ?

ബഷീര്‍ വെള്ളറക്കാട്‌ / pb said...

എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും ...
അവിടെല്ലാം ഓരോരോ.കോമ്പിറ്റീഷൻ മാത്രം..

ഞാൻ പറയില്ല..ആരാന്ന്‌ :)

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ആരാന്നറിയാൻ ഒരു കൊളുത്ത്

ശിവ said...

മനുവോ ഹരിയോ ആണോ?

lakshmy said...

anupama...യെസ് അനുപമ. കക്ഷിക്ക് മാജിക്കൽ ഫിംഗേഴ്സ് ഉണ്ടെന്നു ഇതിനകം തെളിയിച്ചു കഴിഞ്ഞതാണ്, തികച്ചും മറ്റൊരു സബ്ജെക്റ്റ് കൈകാര്യം ചെയ്യുന്ന ബ്ലോഗിൽ. പിന്നെ എൻ‌കറേജ് ചെയ്യാനൊന്നും പോകാൻ ഞാനില്ല. ചുമ്മാ എന്തിനാ ...:)

കെ.കെ.എസ്..ഏതർത്ഥത്തിലും “പെരുംതച്ചൻ“തന്നെ എന്നാണു എനിക്കു തോന്നിയിട്ടുള്ളത്. ബൂലോകത്ത് കക്ഷി പണിത ചില കുളങ്ങൾക്ക് മുന്നിൽ നിന്ന്, ഇത് ഏതു രൂപം എന്നു മനസ്സിലാവാതെ ഞാൻ തിരിച്ചു പോന്നിട്ടുണ്ട്.

Jithendrakumar/ജിതേന്ദ്രകുമാര്‍..നമ്മൾ പുലികളുടെ കാര്യമാ സംസാരിക്കുന്നത്. ജിത്തുവിന്റെ പേരവിടെ ചേർത്താലും അബദ്ധത്തിൽ പോലും എന്റെ പേരവിടെ വേണ്ടേ വേണ്ടാ :)

ബഷീർ വെള്ളറക്കാട്...ഇത് ഒരു കോമ്പറ്റീഷൻ ആയി കാണണ്ട കെട്ടോ. എനിക്കിഷ്ടപ്പെട്ട ഒരു രചന രസകരമായ രീതിയിലൊന്നു പരിചയപ്പെടുത്തണമെന്നു തോന്നി. അത്രേ ഉള്ളു :)

ശിവ..മനുവും ഹരിയും അല്ല. ഈ കക്ഷിയിൽ നിന്ന് ബൂലോകം ഇങ്ങിനെ ഒന്ന് പ്രതീക്ഷിച്ചിരിക്കില്ല. ഇതിനോടകം ഒരാളെങ്കിലും ഈ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നു തന്നെയാണെന്റെ വിശ്വാസം. ഒരു “കൊളുത്ത്” ഇപ്പൊ പറയാം. ഇദ്ദേഹത്തിന്റെ പോസ്റ്റുകൾ വായിക്കുന്നവർക്ക് ഇദ്ദേഹം ഒരു ‘വന്ദ്യവയോധികനാണോ’ [:))))))))] എന്ന സംശയം ഉണ്ടായിരുന്നു. [ഇപ്പോഴും ഉണ്ടോ എന്നെനിക്കറിയില്ല]

ജ്വാല, പിന്നെ സന്ദർശിച്ച മറ്റെല്ലാവർക്കും നന്ദി

തേജസ്വിനി said...

അയ്യോ...കഷ്ടം തന്നെ ലക്ഷ്മ്യേച്ചീ...ആര്‍ക്കുമിതെന്താ മനസ്സിലാവാത്തെ????

കണ്ണനുണ്ണി said...

എഴുതിയത് ആരായാലും കവിത കൊള്ളാട്ടോ..

Rare Rose said...

ഒരു പത്താം ക്ലാസ്സുകാരന്റെ രചനയോ ഇതു...അതിലുമൊരുപാട് പക്വത തോന്നിപ്പിക്കുന്ന വരികള്‍...ക്ലൂ തന്നിട്ടും ആളാരാണെന്നു എനിക്കിപ്പോഴും കത്തിയില്ല.
ഞാന്‍ തോറ്റു തൊപ്പിയിട്ടു...:(

hAnLLaLaTh said...

ആരാ..? :):)

lakshmy said...

കൊളുത്തുകൾ കൊളുത്തി പോയവർക്കും, മറുപടി കാക്കുന്നവർക്കും.........

വി.ശി. കൊച്ച് എന്നു ഞാൻ വിളിക്കുന്ന വികടശിരോമണിയാണ് ഈ ‘കവിതാകാരൻ’. കഥകളിയെ കുറിച്ച് ആധികാരീകമായി പോസ്റ്റുകൾ ഇടുന്ന, ആളുടെ പോസ്റ്റുകൾ [അൽ‌പ്പമൊക്കെ അതിലെ വിഷയങ്ങളിൽ താൽ‌പ്പര്യം ഉണ്ടായിരുന്നിട്ടു പോലും] പലപ്പോഴും കടുകട്ടിയായി തോന്നാറുള്ളതിനാൽ മിണ്ടാതെ തിരിച്ചു പോരികയാണ് പതിവ്. പക്ഷെ ഇവിടെ പോസ്റ്റ് ചെയ്ത ഈ രചന എനിക്കു ഇഷ്ടപ്പെട്ടതാണ്. അത് നിങ്ങൾക്കായും കൂടി ഇവിടെ പങ്കു വയ്ക്കുന്നു :)

Sands | കരിങ്കല്ല് said...

ലിങ്കെവിടെ ആ‍ ബ്ലോഗ്ഗിലേക്കു?

lakshmy said...
This comment has been removed by the author.
lakshmy said...

Sands...ആ ബ്ലോഗിൽ ഈ കവിത ഇല്ല

http://www.blogger.com/profile/06501663961340560929
ഇതാണ് പ്രൊഫൈൽ പേജ്.

[theory of relativity ഇവിടെ ആപ്ലിക്കബിൾ ആണെന്നു തോന്നുന്നു :)))))))))]

smitha adharsh said...

വരാന്‍ വൈകിയതുകൊണ്ട് ആളെ വേഗം കമന്റില്‍ നിന്ന് പിടി കിട്ടി..

...പകല്‍കിനാവന്‍...daYdreamEr... said...

വികടന്‍ ഇങ്ങനെയും ഒരു പുലി ആണല്ലേ..
:)

the man to walk with said...

kavitha ishtaayi ..anjatha kavikku abhivadhyangal..

hAnLLaLaTh said...

അപ്പൊ നമ്മുടെ വികട ശിരോമണി ആണല്ലേ..? :)

രണ്‍ജിത് ചെമ്മാട്. said...

എനിക്കപ്പഴേ തോന്നി!!!!!!!
കവിത ബ്ലോഗില്‍ എഴുതാറില്ലെങ്കിലും കവിതാ ബ്ലോഗുകളില്‍ ആധികാരികമായ
കമന്റുകള്‍ വി.ശി. യുടെ വക കാണാമല്ലോ!!!
അഭിനന്ദനംസ്.....

മന്ദാക്രാന്ത said...

ഈ വികടശിരോമണി എന്നു പേരായ മഹാൻ ആരാണ്‌? ശോഷിച്ച മുഖത്ത്‌ തീക്ഷ്ണമായ കണ്ണുകളുള്ള ആ പെരുംതച്ചൻ യത്ഥാർത്ഥത്തിൽ ആരാണ്‌?

http://2.bp.blogspot.com/_pRrdlKxBRNc/SMfoUD6E2YI/AAAAAAAAAAU/lS_ab1wo7Aw/S220/Untitled-1+copy.jpg

Gopakumar said...

ദൈവമേ! പുലിക്കൂട്ടിലാണോ ഞാന്‍ ഇപ്പോള്‍ പെട്ടിരിക്കുന്നത് ?