ആഴത്തിലൊരു കുഴിയെടുത്ത്
അതിലിട്ടു മൂടി
കല്ലും മണ്ണും നിറച്ച്
പിന്നെ മുകളിലൊരു തോട്ടവുമുണ്ടാക്കി
ഒളിപ്പിച്ച് വച്ചിട്ടുണ്ട്
നിൻ്റെ നീർത്തുള്ളികൾ നീട്ടി
അതിനെ
തൊട്ടുവിളിക്കരുത് മേഘമേ
ഉണർന്നാൽ നിന്നോടൊത്തൊരു
പ്രവാഹമാകാനുതകുന്ന ഒന്ന്
ആഴങ്ങളിലുറങ്ങുന്നുണ്ട്
സ്മാരകശിലകൾക്കു പകരം
ഉറയാത്ത മണ്ണിൽ
പൂന്തോട്ടമുണ്ടാക്കിയത്
ഒന്നും മറയ്ക്കാനല്ല,
പൂക്കൾക്കൊപ്പം ചിരിക്കാനാണ്
നിറഞ്ഞു ചിരിക്കാൻ
No comments:
Post a Comment