ആയിരങ്ങളായ് ചിതറിപ്പോയൊരു
കണ്ണാടിയെ
കൂട്ടിയൊട്ടിച്ചു പ്രദർശിപ്പിക്കുന്നു
അതിൽ നോക്കുമ്പോൾ
മുറിഞ്ഞു ചിതറാത്തവരെ
സ്വത്വപ്രതിബിംബനധർമിയാം പ്രകാശം,
തൊടാതൊഴിഞ്ഞു പോകുന്നു.
പ്രതിദിനം
ഇരുൾക്കയങ്ങളിൽ വീണ്
കണ്ണാടി വീണ്ടും
പലകോടികളായ്
ചിതറിത്തെറിക്കുന്നു
Post a Comment
No comments:
Post a Comment