Tuesday 5 November 2024

ദി ട്രാഫിക് കോപ്

അയാൾ ഒരു നർത്തകൻ.


മുൻപിലേക്ക്.. പുറകിലേക്ക്

ഇടതുവലതുവശങ്ങളിലേക്ക്

അനായാസം ചലിക്കുന്ന പാദങ്ങൾ. 

അലസമെങ്കിലും

അളന്നു കുറിച്ച 

അടവുകൾ.

മുദ്രാങ്കിതമംഗുലീയങ്ങൾ.

നാൽക്കവല നൃത്തവേദി.

കാണികളുടെ അടക്കിയ വീർപ്പുകളിൽ

അയാളുടെ നൃത്തച്ചുവടുകൾ.

അംഗവിക്ഷേപങ്ങൾ.



കൈകളിലൊളിപ്പിച്ച മുദ്രകളെ

അയാൾ ഒരു ദിക്കിലേക്കെറിയുമ്പോൾ

ഒരു വാഹനത്തിര

ആ ദിശയിലേക്ക്

ഞൊറിനിവർത്തുന്നു.

കെട്ടിനിൽക്കുന്ന ജലാശയങ്ങളായ്

മറ്റു മൂന്നു പക്കങ്ങളും

അയാളുടെ കൈമുദ്രകൾ നിവർന്നു പരക്കാൻ

തിരകളൊതുക്കി

കാത്തുനിൽക്കുന്നു.


അടുത്ത നിമിഷം കൈകളിൽ നിന്ന്

മറ്റൊരു തിരയെ അയാൾ അഴിച്ചു വിടുന്നു.

കുഞ്ഞു നത്തോലി മുതൽ 

വൻ സ്രാവുകൾ വരെ 

ആ മെക്സിക്കൻ തിരയിൽ

ഒഴുകിപ്പരക്കുന്നു.


പിന്നെ 

ഒരു സൂഫിനൃത്തച്ചുവടിൻ കറക്കത്തിൽ

കാണികളൊന്നാകെ 

സ്തബ്ധരാവുമ്പോൾ

ചുളിവു വീണ ഏതോ കൈകൾ

അയാളുടെ കരം ഗ്രഹിച്ച്

വേദിക്കു കുറുകെ

പതറുന്ന ചുവടുകൾ വയ്ക്കുന്നു.

ഹാമെലിനിലെ പൈഡ് പൈപ്പറിൻ്റെ

കുഴൽനാദത്തെയെന്ന പോലെ

സ്കൂൾബാഗുകളേന്തിയ 

കുഞ്ഞുപാദങ്ങളും

വാൽ ഇരുവശത്തേക്കും ദ്രുതം ചലിപ്പിച്ച്

ഒരു നാൽക്കാലിയും

ആ സംഘനൃത്തത്തിൽ പങ്കുചേർന്ന്

അയാൾക്കു പുറകെ നീങ്ങുന്നു.



വൻതിരകൾക്കു മുൻപേ

ഒരു നിമിഷം ഉൾവലിയുന്ന 

കടലിൻ്റെ  ശാന്തതയെ

തൊട്ടടുത്ത നിമിഷം

അയാൾ കൈച്ചുരുളിൽ നിന്നും 

തിരമാലകളായ് പായിക്കുന്നു.

ഉച്ചക്കൊടുംസൂര്യനും

അയാൾക്കൊപ്പം ചുവടുവച്ചു നീങ്ങുന്നു.

വിയർപ്പിൻ്റെ നടുക്കടലിൽ

അത്യുഷ്ണത്തിരകൾക്കു മുകളിലൂടെ

അതിവിദഗ്ദ്ധനൊരു കപ്പിത്താൻ

കപ്പലിനെ നൃത്തത്തിലോട്ടുന്നു.



apUrvvam chila  ചില നേരngngalil  [അയാളുടെ അഭാവത്തിൽ ]

നാൽക്കവല

നങ്കൂരം മുറിഞ്ഞ കപ്പൽ പോലെ

വട്ടച്ചുഴിയിൽ ചുറ്റും. 

അദ്ധ്യാപകനില്ലാത്ത പ്രൈമറി ക്ലാസ്റൂം പോലെ

ആരവങ്ങളുയർത്തും

നിവർത്തിയെടുക്കാനാവാത്ത കുരുക്കുകLkkuLLil

കവലയപ്പോൾ

അയാളുടെ കൈമുദ്രകൾ തിരയും.


ഒരൽപ്പം വൈകിയ അദ്ധ്യാപകൻ്റെ വെപ്രാളത്തോടെ

ഏറ്റവും സങ്കീർണ്ണമായ പ്രശ്നോത്തരിക്കുള്ള 

സൂത്രവാക്യവുമായി

അയാLappOL ഓടിയണയും.

ഒരൊറ്റ ഹസ്തചലനത്താൽ 

കടുംകെട്ടുകളെ അഴിച്ചു വിടും.

വിദഗ്ധനായൊരു മ്യൂസിക് കണ്ടക്റ്ററുടെ 

വിരൽത്താളത്തിനൊത്ത്

ഒരു ഓപ്പറയപ്പോൾ

ആരംഭിക്കുകയായി.

nErvarayilum chaanjum charinjum

narththakar

ayaalkku chutum nrithamaadukayaayi