Friday 9 May 2008

ഉള്ളി


 ദളങ്ങളോരോന്നായ്

മുറിച്ചെറിഞ്ഞ്

തേടിയതെന്തായിരുന്നു?

പിന്നെ

ഒന്നുമില്ലെന്നു കണ്ട്

പിന്‍‌വാങ്ങിയതെന്തേ?

പുറംപോലെ തന്നെ

ഉള്ളെന്ന് ചൊല്ലീട്ടും

വിശ്വസിക്കാഞ്ഞതെന്തേ?

ഒടുവില്‍

വെറുതെ മിനക്കെട്ടെന്നും

കണ്ണുനീറ്റിയെന്നും

നെടുവീര്‍പ്പോ!

ക്ഷമിക്കുക,

ഉള്ളില്‍

രഹസ്യത്തിന്റെ രത്നങ്ങളൊളിപ്പിച്ച

മാതളപ്പഴമല്ല;

ഇത്

പൊള്ളലുള്ളിലൊതുക്കുന്ന

വെറുമൊരു

കണ്ണീർക്കുടം മാത്രം.

xxxxxxxxxxxxxxxxxxxxxxxxx


25 comments:

Jayasree Lakshmy Kumar said...

മുറിക്കുമ്പോള്‍ കണ്ണെരിയുമെങ്കിലും ഒരുപാട് ഔഷധഗുണങ്ങളുള്ള ‘ഉള്ളി’
[സത്യമായിട്ടും കാപ്പിലാന്റെ വഴിയേ പോയതല്ല]

Anonymous said...

നന്നായി ലക്ഷ്മി :)

ഞാന്‍ ഇരിങ്ങല്‍ said...

dകവിത വായിച്ചു. കവിത എഴുതാന്‍ താങ്കള്‍ക്ക് കഴിയും എങ്കിലും ആത്മ വിശ്വാസ കുറവ് ധാരാളം. അതു പോലെ ഒരു അലസതയും. (കുറ്റം പറയുകയല്ല കേട്ടോ)
കവിതയില്‍ അവസാന വരി വന്നപ്പോള്‍ അലസത കൂടി അല്ലെങ്കില്‍ കുറച്ച് കൂടിനന്നാവുമായിരുന്നു.

സമയമുണ്ടല്ലോ നമുക്കിനിയും വായിക്കാം.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Sunith Somasekharan said...

ulli nannaayirikkunnu...ellaam ithupole thanne...

sree said...

ഉള്ളിയുടെ ഉള്ളിലൊന്നുമില്ലായ്മ...വലിയ ഒരു തിരിച്ചറിവാണ് അത്. ഇനീം എഴുതൂ ട്ടോ.

ഹരീഷ് തൊടുപുഴ said...

ഉള്ളിയല്ലാട്ടോ, സവോള...

ശ്രീലാല്‍ said...

ഇവിടെ ഇനിയും വായിക്കാന്‍ വരണം, എഴുതൂ ലക്ഷ്മി.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

അവസാനം ഉള്ളി പോളിച്ചപോലെ ആയോ?

Jayasree Lakshmy Kumar said...

ഗുപ്തര്‍..ഈ ബ്ലോഗില്‍ വന്നതിനും അഭിപ്രായമറിയിച്ചതിനും ഒരുപാട് നന്ദി

ഇരിങ്ങല്‍..പ്രോത്സാഹനത്തിന് നന്ദി. അലസത മാറ്റാന്‍ ശ്രമിക്കാം കെട്ടോ

my crack...thaks a lot

ഹരീഷ്..സമ്മതിച്ചു. സവോള തന്നെ

ശ്രീലാല്‍..വന്നതിനു നന്ദി. ഇനിയും വരണം കെട്ടോ


വഴിപോക്കന്‍..സത്യം. വായിച്ചതിന് നന്ദി

Jayasree Lakshmy Kumar said...

ശ്രീ..ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു ഇവിടെ കണ്ടതില്‍. അഭിപ്രായത്തിന് നന്ദി കെട്ടോ

yousufpa said...

ഉള്ളിയാണേലും ഉള്ള് ശുദ്ധം....

രസിച്ചു ഉമ്മിണി.

Unknown said...

എപ്പോഴോ ആരൊക്കെയോ ഉപമിക്കുന്ന കണ്ടിട്ടുണ്ട്, ഉള്ളി പോലെ എന്ന്,

ഇപ്പൊ ദാ ഒരു കവിതയായും കണ്ടു, കൊള്ളാം!

പ്രവീണ്‍ ചമ്പക്കര said...

നന്നായിട്ടുണ്ട് ലക്ഷ്മി...ഇനിയും വരാം ഇതിലേ...പിന്നെ ക്രിഷ്ണ ഭക്ത എന്നതും സന്തോഷം നല്‍കുന്നു...

നസീര്‍ കടിക്കാട്‌ said...

ഉള്ളി ഇഷ്ടമാണ്.
തൂവല്‍ പറിച്ചെടുക്കുമ്പോള്‍,
അരിഞ്ഞെടുക്കുമ്പോള്‍
കരയുന്നതിഷ്ടമാണ്...
അപ്പോഴൊക്കെ ഒരുപാട് സങ്കടം
വരുന്നത് എന്തൊക്കെ ഓര്‍ത്തിട്ടാണാവോ?
ഉള്ളില്‍ മാതളപ്പഴമല്ലെന്നറിഞ്ഞിട്ടും!

ദാസ്‌ said...

പുറം പോലെ തന്നെ
ഉള്ളെന്ന് ചൊല്ലീട്ടും
വിശ്വസിക്കാഞ്ഞതെന്തേ?
പുറംപോലെ അകം ഇന്നത്തെക്കാലത്ത്‌ കാണാന്‍ വിഷമമാണ്‌. മുഖംമൂടികളുടെ കാലമാണെ...
നന്നയി

Subiraj Raju said...

കൊള്ളാം,

വീണ്ടുമൊരു ചക്കകൂടി വീണതാണെന്നു സ്വയം ചിന്തിക്കരുതേ....

വിശ്വസിക്കില്ല.... സത്യം!

Ranjith chemmad / ചെമ്മാടൻ said...

വായിച്ചു..

കണ്ണെരിഞ്ഞിട്ട് വയ്യായേ

തണല്‍ said...

ശ്രീ
ഉള്ളി കുത്തിയിരുന്നു പൊളിക്കുകയായിരുന്നു ഇത്രനേരം.ലേശം വൈകിപ്പോയെങ്കിലും നീറ്റലിനു കുറവൊന്നും തോന്നുന്നില്ലാ കേട്ടോ.തുടരുക,ആശംസകള്‍!!

Jayasree Lakshmy Kumar said...

അത്കന്‍..നന്ദി. രസിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.

നിസ്, പ്രവീണ്‍, നസീര്‍, ദാസ്..നന്ദി:)

മന്ദാരം..മുയലിനോട് പ്ലാച്ചോട്ടീന്ന് മാറിക്കിടക്കാന്‍ പറയാം. നന്ദീട്ടോ വായിച്ചതിന്

രെഞ്ചിത്ത്..നല്ലൊരു മരുന്നു പറയട്ടെ. ഇത്തിരി നാരങ്ങാത്തൊലി കണ്ണില്‍ പിഴിഞ്ഞൊഴിച്ചോളൂ

തണല്‍...അപ്പൊ ഉള്ളി വാടീട്ടില്ലാല്ലേ

കാപ്പിലാന്‍ said...

കാര്യങ്ങള്‍ എല്ലാം അങ്ങനെയാണ് :) ഉള്ളി പൊളിച്ചതുപോലെ

Jayasree Lakshmy Kumar said...

കാപ്പിലാന്‍.....’ഉപ്പിനു [ഉള്ളിക്ക്] പോണ വഴിയേത്......അവസാനം കാപ്പിത്സ് ഇവിടെ എത്തി. thank you :)

ഗോപക്‌ യു ആര്‍ said...

ulli isttamayi,enthe?

varier said...

lakshmii Ully aasuramaanu . Chenda polethanne .
Pazhamozhi .Kattyleyalla
Ully murikkunnaval kannuthudakkum .

Raji Chandrasekhar said...

"ഉള്ളില്‍
രഹസ്യത്തിന്റെ രത്നങ്ങളൊളിപ്പിച്ച
മാതളപ്പഴമല്ല;
ഇത് വെറുമൊരു
‘ഉള്ളി’യല്ലേ"

ആണോ...?
’ഉള്ളി’- വരെയെത്തിയപ്പോള്‍ ഉള്ളിയല്ലെന്നുറപ്പായി. ഇനിയും പൊളിച്ചു നോക്കട്ടെ.

Seema said...

ulli nannaayirikkunnu lakshmi....ithenikku nanne bodhichu...kanan swalpam late aayi poyi....