Wednesday, 8 October 2025

ഫിൽ ഇൻ ദ ബ്ലാങ്ക്സ്

 അക്ഷരങ്ങൾ,

ആശയങ്ങൾ,

സംഖ്യകൾ,

വാക്കുകൾ,

വാചകങ്ങൾ,

വിവരണങ്ങൾ,

എല്ലാറ്റിനേയും പുറന്തള്ളി

ശ്രദ്ധാപൂർവ്വമൊരു ശൂന്യതയെ 

തിരഞ്ഞെടുത്തതെന്തിനാവാം?!


ചില ദുർഘടസമസ്യകൾക്കിടയിലെ 

ശൂന്യതാപൂരണത്തിന്

ശൂന്യതയേക്കാൾ മികച്ച തിരഞ്ഞെടുപ്പില്ലെന്ന്

കണ്ടെത്തിയതെങ്ങിനാവാം?!!


കാലമെന്ന 

മികച്ച വിദ്യാർത്ഥിയുടെ

ഉത്തരങ്ങൾക്ക് മുന്നിൽ

തോറ്റ പഠിതാവിനെപ്പോൽ 

പകച്ചുനിൽക്കുന്നു,

നമ്മൾ - അദ്ധ്യാപകക്കോലങ്ങൾ!!!


No comments: