Sunday, 11 January 2009

കുശലം മറന്ന്....

നെടുവീർപ്പുകളെ ശുഭ്രമുടുപ്പിച്ച്
സ്വപ്നങ്ങളുരുക്കി വിളക്കിയ
ജപമാലയേന്തി
നിർവ്വികാരതയുടെ മണവാട്ടിയായി
നിന്നെ കണ്ട അവിചാരിതക്കും

കലാലയപ്പടവുകളിലും
മരച്ചുവടുകളിലും
നിന്നെ കാത്തു നിന്ന കണ്ണുകളെ കുറിച്ച്
അടക്കം പറഞ്ഞ
നിന്റെ
നിറമുള്ള വിചാരങ്ങൾക്കുമിടയിൽ
കാലം
ഏതാനും ജപമന്ത്രങ്ങൾ
ഉരുക്കഴിച്ചിരുന്നു

അൾത്താരയിൽ മുട്ടുകുത്തുമ്പോൾ
നിന്റെ സ്വർഗ്ഗോർദ്ധ്വനേത്രങ്ങളിൽ
ഇപ്പോൾ
വിളറിപ്രതിബിംബിക്കുന്നത്
മുൾക്കിരീടവും മരക്കുരിശും പേറുന്ന
രക്തം കിനിയുന്ന ആണിപ്പഴുതുകളുള്ള
ഒരത്താഴപ്പട്ടിണിക്കാരന്റെ
പഴകിക്കീറിയ കണക്കുപുസ്തകത്താളുകളിലെ
ഈറനുണങ്ങാത്ത
കണ്ണീർപ്പാടുകളുടെ
തിരുശേഷിപ്പ്

31 comments:

ആചാര്യന്‍... said...

'നിറമുള്ള വിചാരങ്ങള്‍'... ക്ലാപ്പ്

B Shihab said...

കാലം
ഏതാനും ജപമന്ത്രങ്ങൾ
ഉരുക്കഴിച്ചിരുന്നു
leskshmy
ithanu kavitha

ഹരീഷ് തൊടുപുഴ said...

വൌ!!!
എന്തൊരു കവിത!!!
നല്ല കവിതയാ ട്ടോ...

പക്ഷേ എനിക്ക് കുറച്ചൊക്കെയേ മനസ്സിലായുള്ളൂ...
കവിത മനസ്സിലാക്കാനുള്ള കഴിവെനിക്കു കുറവാ; അതു കൊണ്ടാട്ടോ...

കാന്താരിക്കുട്ടി said...

കൊള്ളാല്ലോ ലക്ഷ്മീ .നല്ല വരികളും ചിന്തകളും

sreeNu Guy said...

ഈറനുണങ്ങാത്ത
കണ്ണീർപ്പാടുകളുടെ
തിരുശേഷിപ്പ്

...പകല്‍കിനാവന്‍...daYdreamEr... said...

അൾത്താരയിൽ മുട്ടുകുത്തുമ്പോൾ
നിന്റെ സ്വർഗ്ഗോർദ്ധനേത്രങ്ങളിൽ
ഇപ്പോൾ
വിളറിപ്രതിബിംബിക്കുന്നത്
മുൾക്കിരീടവും മരക്കുരിശും പേറുന്ന
രക്തം കിനിയുന്ന ആണിപ്പഴുതുകളുള്ള
ഒരത്താഴപ്പട്ടിണിക്കാരന്റെ
പഴകിക്കീറിയ കണക്കുപുസ്തകത്താളുകളിലെ
ഈറനുണങ്ങാത്ത
കണ്ണീർപ്പാടുകളുടെ
തിരുശേഷിപ്പ്

ഇതു നന്നായി... ആശംസകള്‍...!!

ശ്രീഹരി::Sreehari said...

നന്നായി ലക്ഷ്മീ,
മുഴുവന്‍ മനസിലാക്കാന്‍ മാത്രം ആസ്വാദനശേഷി എനിക്കില്ലെങ്കില്‍ കൂടി,

ഭൂമിപുത്രി said...

അത്താഴപഷ്ണിക്കാരുടെ രക്ഷകയെപ്പറ്റി ഓർമ്മപ്പെടുത്തിയത് നന്നായി ലക്ഷ്മി

പാമരന്‍ said...

നിര്‍വ്വികാരതയുടെ മണവാട്ടി

പൊട്ട സ്ലേറ്റ്‌ said...

കാലോചിതമായ കവിത.

ശിവ said...

നല്ല ചിന്തയും വരികളും..... അവസാന പാരഗ്രാഫിലെ വരികള്‍ ഏറെ നന്നായി....

കുമാരന്‍ said...

ishtappettu..

കുറുപ്പിന്റെ കണക്കു പുസ്തകം said...

അൾത്താരയിൽ മുട്ടുകുത്തുമ്പോൾ
നിന്റെ സ്വർഗ്ഗോർദ്ധ്വനേത്രങ്ങളിൽ
ഇപ്പോൾ
വിളറിപ്രതിബിംബിക്കുന്നത്
മുൾക്കിരീടവും മരക്കുരിശും പേറുന്ന
രക്തം കിനിയുന്ന ആണിപ്പഴുതുകളുള്ള...

എന്താ എഴുത്ത്, അതി മനോഹരം, എനിക്കൊത്തിരി ഇഷ്ടമായി ഈ വരികള്‍

രണ്‍ജിത് ചെമ്മാട്. said...

ലക്ഷ്മിച്ചേച്ചിയുടെ, വായിച്ചതില്‍ വച്ചേറ്റവും തപിക്കുന്ന,
തീക്ഷണമായ കവിത....
പതിരില്ലാതെ ഓരോ വരികളും വിതയില്‍ പുതഞ്ഞു നില്‍ക്കുന്നു...
നല്ല വായന നല്‍കിയതിന് നന്ദി....

മനോജ് മേനോന്‍ said...

ഇഷ്ട്ടപെട്ടു.......

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

“....ഒരത്താഴപ്പട്ടിണിക്കാരന്റെ
പഴകിക്കീറിയ കണക്കുപുസ്തകത്താളുകളിലെ
ഈറനുണങ്ങാത്ത
കണ്ണീർപ്പാടുകളുടെ
തിരുശേഷിപ്പ്“

നല്ല വരികള്‍ ലക്ഷ്മി ചേച്ചീ. കവിത നന്നായിട്ടുണ്ട്.

ചങ്കരന്‍ said...

സ്വപ്നങ്ങളില്‍ നിന്നു യാഥാര്‍ത്യത്തിലേക്കുള്ളദൂരം ​വളരെ മനോഹരമായി ക്യാപ്ച്ചര്‍ ചെയ്തിരിക്കുന്നു.അതുതന്നെയാണ്‌ ഉദ്ദേശിച്ചതെന്നു കരുതുന്നു :)

മുസാഫിര്‍ said...

ദൈവം,പിശാശ്,ശരീരം.അതിനിടയില്‍ തിങ്ങുന്ന പാവം കന്യകയായ ആത്മാവും.കവിതയുടെ വിഷയത്തിന് കാലിക പ്രസക്തി ഉണ്ട്.

തൂലികാ ജാലകം said...

കവിത വായിച്ചു.. വളരെ നന്നായിരിക്കുന്നു.
കമന്റുകൾഉം... കലക്കി.

tejaswini said...

ഗുരുപവനപുരാധീശം എന്ന പേരുതന്നെ വളരെ ഇഷ്ടമായി...

കവിത ശരിക്കും ബോധിച്ചു...വല്ല്യ ഇഷ്ടമായി..ഒരുപാട് അറിവില്ല്യാത്തതുകാരണം പലപ്പോഴും പലതവണ വായിക്കേണ്ടിവന്നു....

വരവൂരാൻ said...

ഒത്തിരി നന്നായിട്ടുണ്ട്‌,

ഇപ്പോൾ
വിളറിപ്രതിബിംബിക്കുന്നത്
മുൾക്കിരീടവും മരക്കുരിശും പേറുന്ന
രക്തം കിനിയുന്ന ആണിപ്പഴുതുകളുള്ള
ഒരത്താഴപ്പട്ടിണിക്കാരന്റെ
പഴകിക്കീറിയ കണക്കുപുസ്തകത്താളുകളിലെ
ഈറനുണങ്ങാത്ത
കണ്ണീർപ്പാടുകളുടെ
തിരുശേഷിപ്പ്

കരുത്താർന്ന വരികൾ
ആശംസകൾ

കെ.കെ.എസ് said...

I went th'all ur creations..truly a multifaceted person you are..especially I liked
the painting and poems..

Sureshkumar Punjhayil said...

ഈറനുണങ്ങാത്ത
കണ്ണീർപ്പാടുകളുടെ
തിരുശേഷിപ്പ് ...!!

Ee kavithayum ennnum sheshikkum. Ashamsakal..!!!

life said...

nannayi.....
akaleyirunnum ethineyokke oppam kootunnundallo.....

life said...

nannayi.....

Mahesh Cheruthana/മഹി said...

ലക്ഷ്മീ,
'കുശലം മറന്ന്'ഇഷ്ടമായി !!!!!! ആശംസകള്‍!!

hAnLLaLaTh said...

നല്ല കവിത...
കാണാക്കാഴ്ച്ചകളിലേക്ക് കവിക്കാഴ്ച തുറക്കപ്പെടട്ടെ..

മുരളിക... said...

'''കലാലയപ്പടവുകളിലും
മരച്ചുവടുകളിലും
നിന്നെ കാത്തു നിന്ന കണ്ണുകളെ കുറിച്ച്
അടക്കം പറഞ്ഞ
നിന്റെ
നിറമുള്ള വിചാരങ്ങൾക്കുമിടയിൽ'''

എങ്ങനെ മനസിലായി??

lakshmy said...

6th sense muralika :)
കണ്ടിട്ടു കുറേ ആയല്ലോ. ഈയിടെ ഓർത്തതേ ഉള്ളൂ

മുരളിക... said...

നല്ല കവിതയാ ട്ടോ...

ജയകൃഷ്ണന്‍ കാവാലം said...

തീക്ഷ്ണമായ ചിന്തയുടെ ബഹിര്‍സ്ഫുരണന്ങ്ങളാണ് ഗുരുപവനപൊരാധീശത്തിലേതെന്ന്‌ പലപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്‌. അതിന് ഒരു ഉദാഹരണം കൂടി

ആശംസകള്‍