അങ്ങേ ചെറയിൽ നീയുണ്ട്.
വെള്ളിച്ചായമിറ്റിച്ചിറ്റിച്ച്
നിലാവ് നിൻ്റെ
രജതരേഖാരൂപമെഴുതുന്നുണ്ട്.
ഇങ്ങേ ചെറയിലെ ഇരുട്ടിൽ
ഞാനുണ്ട്.
മന്ദം വീശുന്ന കാറ്റ്
നിൻ്റെ ഗന്ധത്താൽ
എന്നെ വരക്കുന്നുണ്ട്.
നമുക്കിടയിൽ
ഈ കായലുണ്ട്.
ഉള്ളിൽ
നക്ഷത്രത്തിര തല്ലും
ആഴിയുണ്ട്.
ആഴത്തിലെവിടെയോ മുങ്ങിക്കിടപ്പുണ്ട്,
നിന്നിലേക്കെന്നിലേക്കുള്ള തോണി.
മുങ്ങിയെടുക്കുവാനാകാതെ,
നനയാതെ,
അക്കരെ ഇക്കരെ
നമ്മളുണ്ട്.
ചിറ താണ്ടി,
പുഴ താണ്ടി,
മൂകമാമിരുൾ താണ്ടി
ഒരു മിന്നി നമ്മിലേക്കണയുന്നുണ്ട്
No comments:
Post a Comment