ഒരു നിറപൂര്‍ണ്ണിമ നെഞ്ചിലൊതുക്കിയ
നിലാവാനമെന്തേ കറുത്തുപോയ്,
ദൂരെയത്താരകച്ചിരിയിലൊളിപ്പിച്ച
വൈഡൂര്യരത്നപ്രഭയുമണഞ്ഞു, കിനാവിലീ-
കണ്‍കളിലെനിക്കായ് കരുതിയ സ്വപ്നത്തിന്-
പൂക്കൾ വിടരാതെ കരിഞ്ഞുപോ-
യറ്റത്തെ പാതവളവോരം ചെല്ലുംമിഴികളൊരു
കാണാച്ചങ്ങലയില്‍ കുടുങ്ങിപ്പോയി.
ഏതോ സൌഹൃദസത്രങ്ങളില്‍,
ഏകമിനിയുള്ള യാത്രയെന്നോര്‍ക്കാതെ,യറിയാതെ
മനസ്സു പങ്കിട്ടോര്‍ നാം ; പിരിയുന്ന നേരത്തു
നിനക്കേകാൻ കാത്തതാം മിഴിനീർപ്പൂച്ചെണ്ടിൻ്റെ
ഭാരമധികമെന്നോര്‍ത്തിട്ടോ,യകലുമ്പോൾ
എന്നോടു ചൊല്ലേണ്ട യാത്രാമൊഴികളെ
എങ്ങുമേ തേടി,ക്കാണാതെ തളര്‍ന്നിട്ടോ
എന്തേ ഞാൻ നിദ്രകൊള്ളുന്നേരം മാറാപ്പു-
മേന്തിനീ പോയിമറഞ്ഞു,യിന്നെന്‍ വലം-
ഭാഗേയവശേഷിക്കും തൽപ്പച്ചുളിവിലായ്
നീ മറന്നുവച്ചുപോയ മൊഴിമുത്തില്‍
നിന് ജീവൽത്തുടി തേടിടുന്നു; നീ പോകേ
നിന് പാദപതനങ്ങള്‍ നെഞ്ചേറ്റിയ പാതയില്‍
ഇടറുന്ന ചുവടുമായ്, എന്തിനെന്നറിയാതെ
വായുവില്‍ തുഴയുന്ന കൈകളോടൊരു കുഞ്ഞു-
പൈതലായ് മനസ്സു തേങ്ങുന്നു; വിരല്‍ത്തുമ്പു-
കവർന്നു ചുവടു വയ്പ്പിക്കും കരത്തിന്റെ
കരുതലിന് നേരു തേടുന്നു; നനുനനെ
ഓര്‍മ്മകളൊരു മഴയായ് പെയ്യും പാതയില്‍
ഒറ്റയ്ക്കു ഞാന്‍ നനയുന്നു; കുട ചൂടിക്കും
മനസ്സിന്റെ ചൂടു തേടുന്നു; ഈ വഴിയോര-
ത്തെന്നും ഞാന്‍ നിന്നെത്തേടുന്നു.
30 comments:
ബ്ലോഗില്‍ ഞാന്‍ പിച്ചവച്ച് തുടങ്ങിയിട്ടേ ഉള്ളു. ബാലാരിഷ്ടതകളുടെ ഫലമായി പോസ്റ്റ് ചെയ്തത് ഡെലീറ്റ് ചെയ്ത് വീണ്ടും പോസ്റ്റേണ്ടി വന്നു. അതോടോപ്പം ഇവിടെയുണ്ടായിരുന്ന റിപ്ലൈകളും പോയി. റിപ്ലൈ ചെയ്തവരോട് എന്റെ ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നു. അതോടൊപ്പം അബദ്ധത്തില്‍ അവ ഡെലീറ്റ് ചെയ്യപ്പെട്ടതില്‍ ഖേദിക്കുന്നു. എന്നോട് ക്ഷമിക്കുമല്ലോ.നിങ്ങളുടെയെല്ലാം പ്രോത്സാഹനവും തിരുത്തലുകളുമെല്ലാം ഇനിയും ഞാന്‍ പ്രതീക്ഷിക്കുന്നു.
ഒരു കമന്റ് ‘എഴുത്തിനു അല്‍പ്പം കട്ടി കൂടി‘ എന്നാണെന്ന് ഓര്‍ക്കുന്നു. സ്റ്റോക്ക് ഉള്ളത് മിക്കവയും ഈ കാറ്റഗറിയില്‍ പെട്ടതാണെങ്കിലും ഇനിയുള്ളവ കട്ടി കുറക്കാന്‍ ശ്രമിക്കാം
‘കറുപ്പിലെ വെളുത്ത അക്ഷരങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ടുണ്ട്’ എന്നതാണ് അടുത്ത കമന്റ് എന്നും ഓര്‍മ്മയുണ്ട്. തട്ടിത്തടഞ്ഞ് വീണില്ലെങ്കില്‍ ഞാന്‍ അതും ശരിയാക്കാം
‘വളവോരം ചെന്നെത്തും’ എന്നത് മുഴച്ച് നില്ക്കുന്നു എന്നാണ് മറ്റൊരു കമന്റെന്നും ഓര്‍ക്കുന്നു. സത്യമായിട്ടും ഏച്ച് കെട്ടിയതല്ലാട്ടോ. അതൊരു ഒഴുക്കിനിങ്ങനെ വന്നതാ. തെറ്റുകളോ കുറവുകളോ കണ്ടാല്‍ ഇനിയും തിരുത്തുമല്ലോ
എഴുത്ത് നന്നാക്കാന്‍ ശ്രമിക്കാം എന്ന് പറയുമ്പോഴും ഞാന്‍ ഒന്നു പറഞ്ഞോട്ടെ. ഇത്രയൊക്കെ തന്നെയാണ് ഞാന്‍.പ്രോത്സാഹിപ്പിച്ച എല്ലാര്ക്കും ഒരുപാട് നന്ദി
Thanks for changing the Template :)
Kavitha vayichu.. manassilaayi.. :)
Ivide (boologam) bhooribhaagam kavithakalum enikku manassilaavaarillaathathaanu...
Paavam njaan :)
Keep writing... Best wishes :)
എന്തേ ഞാനുറങ്ങുന്ന നേരത്തു മാറാപ്പും
മുറുക്കി നീ പോയി മറഞ്ഞു; ഇന്നെന്‍ പാര്‍ശ്വേ
നീയുറങ്ങിയൊരാ തല്പ്പച്ചുളിവുകളില്
നീ മറന്നു വച്ചു പോയൊരാ മൊഴിമുത്തില്‍
നിന് ജീവല്‍ത്തുടിപ്പു തേടുന്നു;
തുടക്കക്കാരിയാനെന്നു തോന്നുന്നെയില്ല...നന്നായിരിക്കുന്നു..ഇനിയും,ഒരുപാടു എഴുതൂ...എല്ലാ,ആശംസകളും..
എന്തേ ഞാനുറങ്ങുന്ന നേരത്തു മാറാപ്പും
മുറുക്കി നീ പോയി മറഞ്ഞു; ഇന്നെന്‍ പാര്‍ശ്വേ
നീയുറങ്ങിയൊരാ തല്പ്പച്ചുളിവുകളില്
നീ മറന്നു വച്ചു പോയൊരാ മൊഴിമുത്തില്‍
നിന് ജീവല്‍ത്തുടിപ്പു തേടുന്നു; നീ പോകേ
നിന് പാദപതനങ്ങള്‍ നെഞ്ചേറ്റിയ പാതയില്‍
ഇടറുന്ന ചുവടുമായ്, എന്തിനെന്നറിയാതെ
വായുവില്‍ തുഴയുന്ന കൈകളോടൊരു കുഞ്ഞു-
പൈതലായ് മനസ്സു തേങ്ങുന്നു; വിരല്‍ത്തുമ്പു
പിടിച്ചു ചുവടു വയ്പ്പിക്കുമൊരു കരത്തിന്റെ
കരുതലിന് നേരു തേടുന്നു; നനുനനെ
ഓര്‍മ്മകളൊരു മഴയായ് പെയ്യും പാതയില്‍
ഒറ്റയ്ക്കു ഞാന്‍ നനയുന്നു; കുട ചൂടിക്കും
മനസ്സിന്റെ ചൂടു തേടുന്നു; ഈ വഴിയോര-
ത്തെന്നും ഞാന്‍ നിന്നെ തേടുന്നു
നന്നായിരിക്കുന്നു ലക്ഷ്മി....ഇനിയും എഴുതൂട്ടൊ....
നന്നായിരിക്കുന്നു
ആശംസകള്‍
ആശംസകള്‍
ഈ വേഡ് വെരിഫിക്കേഷന് എടുത്ത് കളഞൂടെ??
എന്റെ ജീവിതത്തില്‍ ആദ്യമായാണു് ഒരു പോസ്റ്റിന്റെ ആദ്യ കമന്റു് ഇടാന്‍ പറ്റിയതു്.
അതും ആദ്യത്തെ പോസ്റ്റായപ്പോള്‍ സന്തോഷിച്ചു.
ഇപ്പൊ അതിന്റെ പൊടി പോലുമില്ല കണ്ടുപിടിക്കാന്‍.. :(
ഇതൊന്നും ശരിയല്ല ലക്ഷ്മിക്കുട്ടീ... :)
സാരല്ല്യ... ഇതിനു പ്രതിവിധിയായി എന്റെ ബ്ലോഗിനു നല്ല പബ്ലിസിറ്റി കൊടുക്കൂ ;)
നനുനനെ
ഓര്‍മ്മകളൊരു മഴയായ് പെയ്യും പാതയില്‍
ഒറ്റയ്ക്കു ഞാന്‍ നനയുന്നു
എല്ലാവരും എന്നും ഒറ്റക്കാണ്.(അങ്ങിനെയല്ലെന്നു ഭവിക്കുന്നുണ്ടെങ്കിലും). നന്നായി.
ബ്ലോഗില്‍ തുടക്കക്കാരിയാവാം.
എഴുത്തില്‍ തുടക്കക്കാരിയല്ലെന്നുമനസ്സിലാവും.
നല്ല കവിത.
എങ്കിലും ചിലവരികള്‍ അസ്ഥാനത്ത് മുറിയുകയും
അടുത്തവരിയെ വിട്ടുകളയുകയും ചെയ്യുമ്പോലെ തോന്നി..
പാടാനറിയുമെങ്കില്‍ ഇത് ശബ്ദലേഖനം ചെയ്തു പോസ്റ്റൂ..
ഈ വിഷമം പിടിച്ച വേഡ് വെരിഫിപ്പരിപാടി ഈ കമന്റുപെട്ടിക്കൊരു ശല്യം പോലെ! :)
കരിങ്കല്ലേ..എന്റെ ആദ്യത്തെ പോസ്റ്റില്‍ വന്ന ആദ്യ കമന്റ്സ് അങ്ങിനെ ഡെലീറ്റ് ചെയ്യേണ്ടി വന്നതില്‍ എനിക്കും ഒരുപാടു വിഷമമുണ്ട്. തുടക്കക്കാരിയുടെ വിവരക്കേടാണെന്നോര്ത്ത് ക്ഷമിക്കുമല്ലൊ. പ്രതിവിധിയായി കരിങ്കല്ലിന്റെ ബ്ലോഗിന് വേണ്ട പബ്ലിസിറ്റി കൊടുക്കാമേന്ന് ഞാനിതിനാല്‍ ഉറപ്പ് തരുന്നു. പ്രോത്സാഹനത്തിന് നന്ദി
നിക്ക്..വന്ന് template മാറ്റാന്‍ suggest ചെയ്തതിനും വീണ്ടും വന്ന് വായിച്ചതിനും നന്ദി. കവിത മനസ്സിലായി എന്നറിഞ്ഞതില്‍ സന്തോഷം
അഭിലാഷ്..:)വന്നതിനും വായിച്ചതിനും നന്ദി
സ്മിത..എഴുത്തില്‍ തുടക്കക്കാരി അല്ല [തട്ടകം വേറേ ആയിരുന്നു] തഴക്കമായി എന്നു പറയാനുള്ള ആത്മവിശ്വാസം അശേഷം ഇല്ല. എന്റെ ന്യൂനതകള്‍ എനിക്കു തന്നെ കാണാം. പ്രോത്സാഹനത്തിന് നന്ദി
സീമ...സഖാവേ നന്ദി
സുനില്‍ രാജ്..:) നന്ദി
നസീര്‍ കടിക്കാട്..ആശംസകള്‍ക്ക് നന്ദി
കിച്ചു അന്റ് ചിന്നു..വേഡ് വെരിഫിക്കേഷന് എടുത്തു കളഞ്ഞൂട്ടോ. വിവരമില്ലായ്മ കൊണ്ട് സംഭവിച്ചതാണ്. വന്നതിനും വായിച്ച് അഭിപ്രായം പറഞ്ഞതിനും നദി
ദാസ്..‘എല്ലാവരും എന്നും ഒറ്റക്കാണ്.(അങ്ങിനെയല്ലെന്നു ഭവിക്കുന്നുണ്ടെങ്കിലും).‘
ആള്‍ക്കൂട്ടത്തിലും ഒറ്റക്ക് അല്ലെ? പ്രവാസജീവിതത്തില്‍ ഒറ്റക്കല്ല എന്ന് തോന്നുന്നത് ഇതു പോലുള്ള കൂട്ടയ്മകളിലാണ്. അഭിപ്രായത്തിന് നന്ദി കെട്ടോ.
ഹരിയണ്ണന്‍...കണ്ട കുഴപ്പങ്ങള്‍ മേലില്‍ തിരുത്താന്‍ ശ്രമിക്കാം എന്ന് പറയുമ്പോഴും അതെങ്ങിനെ എന്ന് എനിക്ക് വലിയ നിശ്ചയം പോരാ. പക്ഷെ ഈയിടെ എഴുതുന്നത് ലളിതമാക്കാന്‍ ശ്രമിക്കുന്നുണ്ട്. പഴയ ശൈലിയെ പിന്തുടരുന്നു എന്നതാണ് എന്റെ എഴുത്തിന്റെ ഒരു ന്യൂനത എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട് [ഞാന്‍ അത് ഇഷ്ടപ്പെടുന്നുണ്ടെങ്കിലും] എല്ലാവര്ക്കും ഇഷ്ടമാവുന്ന തരത്തിലെഴുതാന് ഞാനും ശ്രമിക്കുന്നുണ്ട്, എന്റെ കഴിവിന്റെ പരിമിതികള്‍ അപ്പോഴുമുണ്ടെങ്കിലും. വന്നതിനും അഭിപ്രായമറിയിച്ചതിനും ഒരുപാടു നന്ദി
സുഗതകുമാരി റ്റീച്ചറിന്റെ കവിതയെ ഓര്‍മ്മിപ്പിക്കുന്നു നിങ്ങളുടെ കവിത. പ്രിന്റു ചെയ്ത്, സ്വസ്ഥമായിരുന്നു വായിക്കണം. ഇനിയുമെഴുതാന്‍ തോന്നട്ടെ. ആശംസകള്‍.
ഭഗവാനേ..ഇങ്ങിനൊന്നും പറയാതെ സ്വപ്നാടകന്. റ്റീച്ചര്‍ ഈ ജന്മത്ത് പൊറുക്കൂല്ല.
[പക്ഷെ പറഞ്ഞ കമന്റ് ഞാന്‍ സ്വകാര്യമായി എടുത്തു വച്ചൂട്ടോ. ആരോടും മിണ്ടല്ലേ]
ലക്ഷ്മി നല്ല കവിത...
മഴയിലേക്കിറങ്ങി നില്ക്കുക,ഒറ്റക്ക് നനയുക....
"കാണാത്തകണ്കളിലെനിക്കായ് കരുതിയ സ്വപ്നത്തിന്
പൂവുകള്‍ വിടരാതെ കരിഞ്ഞു പോയ,റ്റത്തെ
പാതവളവോരം ചെന്നെത്തും കണ്‍കളൊരു
കാണാച്ചങ്ങലയില്‍ കുടുങ്ങിപ്പോയ്......."
ആരു പറഞ്ഞു “കവിതാകാരിയോ സാഹിത്യകാരിയോ അല്ല“ എന്ന് ഇങ്ങനെ SP ആവരുത് കുട്ടീ.....
നന്നായിരിക്കുന്നു... വായിച്ച് ശീലമില്ലെങ്കിലും...
അക്ഷങ്ങളാല് മെനഞ്ഞ വരികളിലെ ഭംഗി അറിയാന്‍ കഴിയുന്നു......ആശംസകള്‍
സമീറ...വായിച്ച് അഭിപ്രായം പറഞ്ഞതിന് നന്ദി
മാര്ജാരന്..ഒറ്റക്ക് നനയുന്നു:)
ജുഗുനൂരേ..SP? SP Balasubrahmanyam?..SP Venkitesh?..
ഓ..സ്വയം പൊങ്ങി. അപ്പൊ അങ്ങിനെയൊക്കെയാണ് സ്വയം പൊങ്ങുന്നത്. ഒ കെ. അങ്ങിനെ ആകാതിരിക്കാന്‍ ശ്രമിക്കാം. ജുഗുനൂന്റെ ഈ നല്ല വാക്ക് എന്റെ ആത്മവിശ്വാസം അല്‍പ്പം കൂട്ടി എന്ന് തോന്നുന്നു. നന്ദി കെട്ടോ
"ഏതോ സൌഹൃദസത്രങ്ങളില്‍, ഏക-
മിനിയുള്ള യാത്രയെന്നോര്‍ക്കാതെ,യറിയാതെ
മനസ്സു പങ്കിട്ടോര്‍ നാം; പിരിയുന്ന നേരത്തു
നിനക്കയേകാനുള്ളോരെന് കണ്ണീര് പൂക്കള്‍ തന്
ഭാരമധികമെന്നോര്ത്തിട്ടൊ; അകലുമ്പോള്‍
പറയേണ്ട യാത്രാമൊഴികളെ നിന്റെ
നിഘണ്ടുവില്‍ തേടി കാണാതെ തളര്‍ന്നിട്ടോ
എന്തേ ഞാനുറങ്ങുന്ന നേരത്തു മാറാപ്പും
മുറുക്കി നീ പോയി മറഞ്ഞു"
വളരൈയിഷ്ട്പ്പെട്ടു.....
"കവിതാകാരിയോ സാഹിത്യകാരിയോ അല്ല. എന്തൊക്കെയോ കുത്തിക്കുറിക്കുന്നു" എന്നത് ചുമ്മാതാണു കേട്ടോ.....
മന്ദാരമേ..."കവിതാകാരിയോ സാഹിത്യകാരിയോ അല്ല. എന്തൊക്കെയോ കുത്തിക്കുറിക്കുന്നു" എന്നത് ചുമ്മാതാണു കേട്ടോ.....‘
അതു വഴിയേ മനസ്സിലാകും. ഒരു ചക്ക വീണ് മുയലു ചത്തൂന്ന് വച്ച്...
ജുഗുനൂ...കുട്ടിയല്ല. ചേച്ചി എന്ന് വിളിക്കേണ്ടി വരുംട്ടോ. profile അല്‍പ്പം മാറ്റം വരുത്തിയിട്ടുണ്ട്
good... very good
All the best
കവിത നന്നായിട്ടുണ്ട് കേട്ടോ... അടുത്തത് പെട്ടെന്നങ്ങ് പോന്നോട്ടെ... എനിക്കൊരു സംശയം! നിങ്ങളൊക്കെ എങ്ങിനെയാ കവിതയെഴുതുന്നത്? എനിക്കിന്നേ വരെ ഒരു രണ്ട് വരി കുത്തിക്കുറിക്കാൻ സാധിച്ചിട്ടില്ല...
തീര്ത്ഥാടകന്..നന്ദി
ഏകാകി..വായിച്ചതിനും അഭ്പ്രായം പറഞ്ഞതിനും നന്ദി. എങ്ങിനെയാ എഴുതുന്നതെന്നു ചോദിച്ചാല്‍, ഒരു ബാധ കേറ്റം പോലെ ഇടക്ക് വരുന്നതാണത്. ബാധ ഇറങ്ങിക്കഴിയുമ്പോള്‍ ഇത് ഞാന്‍ തന്നെയാണോ എഴുതിയതെന്ന് അത്ഭുതപ്പെടും. ചുമ്മാ എഴ്ഹുതാന് ശ്രമിച്ചാല്‍ എഴുതാന്‍ കഴിയാറും ഇല്ല. ഇതെന്റെ കാര്യമാണ് പറഞ്ഞത് കെട്ടോ. എല്ലാര്ക്കും അങ്ങിനെ ആയിക്കൊള്ളണമെന്നില്ല
നല്ല ആത്മവിശ്വാസം.
നന്മകള് നേരുന്നു.
ലക്ഷ്മീടെ ബ്ലോഗ് കാണാന്‍ ഞാന്‍ വൈകി.
ലളിതം, മോഹനം,വശ്യം,സുന്ദരം !
ഏറെപ്പറയുമ്പോള്‍ ആശത്തിന്റെ ശക്തി നഷ്ടപ്പെടും. ഞാനും നീട്ടുന്നില്ല. ഒന്ന് കാച്ചിക്കുറുക്കിയിരുന്നെങ്കിലെന്നാശിച്ചുപോയി..
കിട്ടാതെ പോയ..... തൊട്ടാണ് വായിച്ചു തുടങ്ങിയത്. തുടക്കക്കാരി ഇങ്ങനെ കവിത എഴുതുമ്പോള്‍, വേറെ എവിടെയോ തുടങ്ങിയിരുന്നു എന്നു മനസ്സിലാവുന്നുണ്ട്. തുടക്കം നന്നായിരിക്കുന്നു. (ഒരു അഭിപ്രായം - ഇന്നെന്‍ പാര്ശ്വെ നീയുറങ്ങിയൊരാ... . അവിടെ ഇന്നെന്‍ ചാരെ എന്നാണ് എനിയ്ക്ക് വായിക്കാന്‍ തോന്നിയത്.)
You have created an excelent poem. Each lines have got identity. Each word has a definite aim, self exixsting. It shows that you can be a writer with self identity. The only one thing I noted is that you can use little more simple words with beauty and depth. We have just heard about that "small is beautiful and meaningful"
You like khasaakkinte ithihasam no? This liking itself shows that you have a nice fantacy and imagination.Best wishes.. Hearty congrats, God bless you
"നനുനനെ
ഓര്‍മ്മകളൊരു മഴയായ് പെയ്യും പാതയില്‍
ഒറ്റയ്ക്കു ഞാന്‍ നനയുന്നു; കുട ചൂടിക്കും
മനസ്സിന്റെ ചൂടു തേടുന്നു.."
ഈ ’ബാധ’, ഒഴിയബാധയായി കൂടെ കൊണ്ടു നടന്നോളൂ. ആസ്വദിക്കാം.
ഹലോ,
ഇന്നാണു കമന്റുകളെല്ലാം വായിച്ചത്. സന്തോഷമായി.
ലക്ഷ്മി..ഒരു വികാര സമുദ്രം ഉള്ളം കയ്യില്‍ ഒളിപ്പിച്ചു വച്ചുകൊണ്ടു തൂലിക ത്തുമ്പില്ലൂടെ
അനിര്‍ഗളം ഒഴുക്കി വിടുന്ന ഈ കവിതകള്‍ എത്ര മനോഹരമായിരിക്കുന്നു. എത്ര ശ്ലാഘിച്ചാലും തീരില്ല. വളരെ അധികം സന്തോഷം .. ചീയെര്സ് കുഞ്ഞുബി
(http://www.ponnambalpoovukal.blogspot.com )
Post a Comment