വഴിവക്കിലെ
പൊന്തക്കരികിലായാണ്
വീണുകിടപ്പുണ്ടായിരുന്നത്;
കഴുത്തു പിരിഞ്ഞ്
തൂവലുകൾചിതറി
വിളർത്തകണ്ണുകൾ പാതികൂമ്പി...
ഇന്നലേയും കണ്ടതാണ് ,
ചിക്കിച്ചികയുന്നത്,
കൂട്ടുകാരൊത്ത്
പങ്കുവയ്ക്കുന്നത്.
തമ്മിൽ കളിയിൽകൊത്തി
ചിലച്ചുപറക്കുന്നതും
കൊക്കും ചിറകും
ഉരുമ്മിക്കുറുകുന്നതും.
ഇന്ന്
കൂട്ടുകുഞ്ഞുചിറകുകളെല്ലാം
തിരിച്ചുവരാതെങ്ങോ
പറന്നു പോയിരിക്കുന്നു.
പകരം ചുറ്റും
ശബ്ദംനഷ്ടപ്പെട്ട്
നിശ്ചലരായ
ചെറുമൺകൂനകൾ മാത്രം.
അവയ്ക്കിടയിൽ,
വീണുകിടക്കുന്നു,
ചിറകൊടിഞ്ഞൊരു വെൺമ..
പാതികൂമ്പിയ
മിഴികളിലപ്പോഴുമുണ്ട്
മണ്ണടിയാത്ത നൈർമല്യം
28 comments:
കണ്ണേ മടങ്ങുക
ലക്ഷ്മി വളരെ നന്നായി വരികള്‍.
പ്രായമേറുംതോറും, കാഴ്ചയുടെ കാഠിന്യം കരളുപിളര്‍ക്കുന്ന വേദനയോടെ ഏറിവരുന്നു. സ്വന്തം ജീവന്‍റെ ജീവന്‍ അവയില്‍ പ്രതിഫലിക്കുന്നതു കൊണ്ടാകാം..
കുറേക്കാലമായി ഇവിടെ കമന്റിയിട്ട്.
അതുകൊണ്ടൊന്നു കമന്റീന്നേ ഉള്ളൂ.
നന്നായി..
cheriya nombaram ..pakarnnu
good..
ആ നൈര്‍മ്മല്യത്തിന്‍റെ ചേതന ഈ ലോകമുപേക്ഷിച്ച് പറന്ന് പോയി എന്ന് കൂടി ചേര്‍ക്കാമായിരുന്നു എന്നൊരു തോന്നല്‍
നന്നായിരിക്കുന്നു
ക്ഷണിക ജീവിതം ല്ലേ.....നല്ല വരികള്‍ ട്ടോ...
വിഷമം തോന്നിപ്പിക്കുന്ന വരികള്‍....
പ്രതീക്ഷകളുടേ ഒരുനാമ്പുകൂടി കൊത്തിപ്പറിക്കപ്പെട്ടു. നമുക്കൊരു വേദനയായി, നൊമ്പരമായ് മാറാന്‍
നന്നായിരിക്കുന്നു ലക്ഷ്മി..
വല്ലാത്തൊരു കാഴ്ച തന്നെ.. :(
ഫ്യൂട്ടി ഫുള്‍
"...ജീവന്‍ പറന്നു പോയൊരു വെണ് പിറാവ്..
മരവിച്ച ചിറകടിയില്‍
ഒരു കുഞ്ഞു പ്രാവിനായ്
ബാക്കിയായ ഇളം ചൂട്...."
മനോഹരമായിരിക്കുന്നു.
നാളെ കാണാം, അവിടെ പുതിയൊരു വെൺപ്രാവിനെ :)
ബിനോയ്..നന്ദി. കണ്ണ് പിന്തിരിപ്പിക്കാൻ തോന്നുന്ന ദയനീയകാഴ്ചകൾ ഏറി വരുന്നു
വികടശിരോമണി...കുറേ കാലത്തിനു ശേഷം ഇതു വഴി വരാൻ തോന്നിയതിനു നന്ദി
പാമരൻ...നന്ദി
the man to walk with..നന്ദി
Jithendrakumar/ജിതേന്ദ്രകുമാര്‍...നന്ദി
അരുണ്‍ കായംകുളം..അതെ അരുൺ. ചേതന ഭൂമി ഉപേക്ഷിച്ചു പോയെങ്കിലും, നൈർമ്മല്യം അപ്പോഴും ബാക്കിയായിരുന്നു, ഉറഞ്ഞു കൂടി ആ കൺകളിൽ. പക്ഷെ, ചേതന ബാക്കിയായ പല കുഞ്ഞു കണ്ണുകളിൽ നിന്നും ആ നൈർമ്മല്യം പറന്ന് ഭൂമിവിട്ടു പോയിരിക്കില്ലേ? ബാക്കിയാവുന്നത് കുറേ പകപ്പ് മാത്രമാകാം
Rare Rose..നന്ദി റോസ്. നന്മകൾക്ക് ആയുസ്സ് കുറവ്
പ്രിയ ഉണ്ണികൃഷ്ണൻ...നന്ദി
ശിവ....നന്ദി
കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍..നന്ദി
ഹരീഷ് തൊടുപുഴ..നന്ദി
പൊറാടത്ത്...നന്ദി
നാടകക്കാരന്‍ ...ഡാങ്കു
hAnLLaLaTh...നന്ദി
കുമാരന്‍ | kumaran...നന്ദി
ദൈവം...നന്ദി. ആ വേണ്മ നിലനിൽക്കട്ടേ എന്നു പ്രാർത്ഥിക്കാം
കവിത മ്മക്കിഷ്ടാ...
അയ്നക്കോണ്ട് മ്മള് ഞീം ബരും...
എത്തും തോന്നണ്ടട്ടോ...
മ്മട എയ്ത്താണി ബ്ട ബച്ച്ക്കാണ്ട് മറന്നോണ്ടാ ബീണ്ടും ബന്നെ. എട്ത്ത്ക്കാണ്ട് പ്പത്തന്ന പൊയ്ക്കോളാ...
കൊട്ടോട്ടിക്കാരന്‍...പെരുത്ത് നന്ദീണ്ട് ട്ടാ :)
ലക്ഷ്മീ ലളിത മധുര പദാവലികളിൽ ഒരു
കുഞ്ഞു മരണത്തിന്റെ (!)സുന്ദര ചിത്രം..!
ഒരു ചിത്രകാരി കൂടിയായതിനാലാവാം ഈ വാങമയ ചിത്രത്തിനിത്രമിഴിവ്...
പിന്നെ എന്റെ ബ്ലൊഗിൽ ഒരു കമന്റു കണ്ടു .പക്ഷെ c.m ഓണാക്കിയപ്പോൾ അതു പോസ്റ്റിൽ വന്നില്ല .തെറ്റിയിട്ട കമന്റ് ലക്ഷ്മി തന്നെ മായ്ച്ചതാണോ? ഒരിക്കൽ എന്റെ ഒരു ലേഖനത്തിന് “കൊള്ളാം നല്ലചിത്രം ..നല്ലകളർ സെൻസ് “ എന്നൊക്കെ പറഞ്ഞ്
അരുടെയോ ഒരു കമന്റ് വീണിരുന്നു.. അതുപോലെ.!!
സമാധാനത്തിന്‍റെ വെള്ളരിപ്രാവ്...
കെ.കെ.എസ്..നന്ദി :)
പിന്നെ എന്റെ ബ്ലൊഗിൽ ഒരു കമന്റു കണ്ടു .പക്ഷെ c.m ഓണാക്കിയപ്പോൾ അതു പോസ്റ്റിൽ വന്നില്ല .തെറ്റിയിട്ട കമന്റ് ലക്ഷ്മി തന്നെ മായ്ച്ചതാണോ?
അങ്ങിനെ ഒന്നു ഞാൻ ഓർക്കുന്നില്ലല്ലോ കെ.കെ.എസ്.
ഷാനവാസ് കൊനാരത്ത്...നന്ദി :)
ലളിതമായ വരികൾ നന്നായിരിക്കുന്നു
പലവട്ടം വായിച്ചു
ശരിക്കും നന്നായിരിക്കുന്നു
നന്നായി എഴുതി. ഒരു വായന സുഖം അനുഭവ പെടുന്നുണ്ടു
ഇത്രേ ഉള്ളൂ ഈ ലോകത്തിലെ എന്തും :)
അനൂപ്
രമണിക
പാവപ്പെട്ടവൻ
വല്ല്യമ്മായി
സന്ദർശനത്തിനും വായനക്കും നന്ദി :)))))))))
Post a Comment