Friday, 1 December 2023

റൂമി മൊഴിമാറ്റം

നിനവിലും നീ കണ്ടില്ലെത്രമേൽ ഞാൻ 

തിരഞ്ഞൊരു തോഷികം

നിനക്കേകുവാനായ്

എന്തു ഞാൻ ചൊല്ലേണ്ടൂ!!

അവയൊന്നുമെന്നാത്മതുഷ്ടിക്കുചിതമായ്

തോന്നിയില്ല.

 

സ്വർണ്ണഖനിക്കെന്തു

സൗവർണ്ണസമ്മാനം!!

സമുദ്രത്തിനായ് 

കൈക്കുടന്ന ജലം?!!

 

എന്തു തന്നെയാകിലുമവ 

പൂർവ്വർക്കു

സുഗന്ധദ്രവ്യം പ്രദാനിക്കും പോലെ

 

എൻ ഹൃത്തുമാത്മാവുമേകാമെന്നാകിലോ

നീയവയ്ക്കെന്നേ ചക്രവർത്തിനി

ഒടുവിൽ ഞാൻ കൊണ്ടുവന്നൊരു മുകുരം

ആയതിൽ

നീ നിന്നെ നോക്കുമ്പോൾ

ഓർക്കുകെന്നെ.

[ഒടുവിൽ ഞാൻ കൊണ്ടുവന്നൊരു ദർപ്പണം

അതിൽ

നിന്നെ നോക്കുമ്പോൾ നീ

കാണുകെന്നെ]

 

A Gift to bring you

-Rumi

 

''You have no idea how hard I

have looked for a gift to

bring you.

 

Nothing seemed right.

 

What's the point of bringing

gold to a gold mine,

or water to the ocean.

 

Everything I came up with

was like taking spices to the

orient.

 

It's no good giving my heart

and my soul

because you already have

these.

 

So I've brought you a mirror.

Look at yourself and

remember me''

 


No comments: