ഫാൻസി ലൈറ്റ്സ് ഷോപ്പിനകത്തെ
ശീതളിമ.
റിമോട്ട് കണ്ട്രോൾ ഓപ്പറേറ്റ് ചെയ്ത്
മാറിമാറി തെളിക്കപ്പെടുന്നു.
എത്ര ശ്രമിച്ചിട്ടും
തെളിക്കാനാവാതെ
കോർണറിൽ
ഒറ്റപ്പെട്ട
പ്രിയപ്പെട്ട
ഒരു ലൈറ്റ്.
റിമോട്ട് കണ്ട്രോൾ
ഞെക്കി ഞെക്കി തോറ്റ്, സ്റ്റാഫ്.
പ്രോഡക്റ്റ് ഫെയ്ല്യറോ
സിസ്റ്റം ഫെയ്ല്യറോ
എന്നറിയാതെ
തിളക്കുന്ന ചൂടിലേക്കിറങ്ങുന്നു,
ഞാൻ.
എനിക്കു നേരേ
നീട്ടപ്പെടുന്നു,
ഒരു റിമോട്ട് കണ്ട്രോൾ!!
No comments:
Post a Comment