ചുറ്റുപാടുമന്ധകാരം, തണുപ്പേറു-
മിടുങ്ങിയൊരിടനാഴി.
വഴിയറിയാനിരുകരങ്ങൾ ചുറ്റും
പരതിടുന്നേരം,
സ്പർശിച്ചതു സാന്ത്വനമേകും മൃദു-
ലാംഗുലികളിലല്ല,
ഹിമതുല്യം മരവിക്കും കരി-
ങ്കൽച്ചുവരുകളിലത്രേ!
ഇവിടെ സമയമിഴാവുകൾ പാണീ-
സ്പർശം തേടുന്നു.
ഒരു ചെറുകാറ്റു പോലുമീവഴി
മറന്നുപോകുന്നു.
ഒരു കിരണത്തിന്നൊളിയും മിന്നാ-
തൊഴിഞ്ഞുമാറുന്നു.
മൃതതുല്യമൊരേകാന്തത മാത്രം
കൂട്ടായീടുന്നു.
ഒരു മിന്നാമിന്നി മതിയുള്ളിൽ
പൂത്തിരി കത്തിക്കാൻ.
അച്ചെറുവെട്ടക്കാഴ്ചയിൽ മനം
കുതിച്ചുതുള്ളുമ്പോൾ,
വെളിച്ചമല്ലിത്, ഇരുളിൽ ചുറ്റു-
മുഴറിത്തളർന്നിടും
ഇരുകൺകളൊരുക്കും മായ-
ക്കാഴ്ചയതു മാത്രം.
ഒരു കിളിനാദം മതിയാശ്വാസ-
ത്തിരകളുണർന്നീടാൻ.
ആ നാദത്തിന്നുറവിടത്തിനായ്
ചെവിയോർത്തീടുമ്പോൾ,
കിളിമൊഴിയല്ലിതു, ചുടുനെടുവീർപ്പുക-
ളിക്കരിങ്കല്ലിൻ
ചുവരുകളിൽത്തട്ടി പ്രതിധ്വനി
കേൾക്കുവതു മാത്രം.
ഇവിടെ സ്നേഹപ്പൊന്നൊളി ചൊരിയും
സൂര്യോദയമില്ല.
കാത്തിരിപ്പിൻ സുഖശോണിമ പടരും
അസ്തമയവുമില്ല.
ഒരു കുഞ്ഞലയുമൊലിയേകാച്ചെറു-
നീർത്തളം പോലെ,
അനക്കമില്ലാത്തൊരീയിടനാഴിതൻ
മറുപേരെന്താമോ!!
xxxxxxxxxxxxxxxxxx
23 comments:
കരിങ്കല്‍ ഭിത്തിയില്‍ കിളിവാതിലുകളുണ്ടല്ലോ...
അവ കണ്ടെത്തി തുറന്നിടൂ...
അകം നിറഞ്ഞിരിക്കുമ്പോള്‍ ചുണ്ട് വരണ്ടിരിക്കുന്ന ഭരണിയാകരുതെന്ന് റൂമി.ഉള്ളിലുള്ള വിളക്ക് കത്തിച്ചാല്‍ അന്ധകാരമൊന്നും ഒരു പ്രശ്നമല്ലെന്നേ.
നിദ്രയും കൈവിട്ടു രാവിന് മതില്ച്ചാരി
നില്ക്കുന്ന നിന്റെ നിശ്ശബ്ദങ്ങളോര്ക്കവേ....
പണ്ടെങ്ങോ കോറിയിട്ട വരികള്‍ വീണ്ടും ഓര്മ്മിപ്പിച്ച്ചു ഈ കവിത...
ഈയിടനാഴിയിലൂടെ ഞാനും കുറച്ചു ദൂരം പോയി...നന്നായിട്ടുണ്ട് കേട്ടോ...
ഇടയ്ക്കിടക്ക് അനക്കങ്ങള്‍ ഇല്ലാതെയാകുമ്പോഴാ ലക്ഷ്മീ തുടിപ്പുകളുടെ സുഖവും തീവ്രതയും നാമറിയുന്നതു തന്നെ..
ചുമ്മാ അനങ്ങാതെ കിടക്കട്ടെന്നേ..:)
അനക്കമില്ലാത്ത ഇടനാഴിയുടെ പേരല്ല ജീവിതം. എല്ലാം നിറഞ്ഞ് നിൽക്കുന്ന, മധുരവും, സ്നേഹവുമുള്ള ഒരു തോട്ടത്തിലേക്കുള്ള വാതിലുണ്ട്, അങ്ങേയറ്റത്ത്. തുറക്കാൻ കഴിയണം. :)
ഒഴുക്കില്ലാതെ കെട്ടിക്കിടക്കും
നീർത്തളം പോലെ
അനക്കമില്ലാത്തൊരീയിടനാഴി തൻ
പേരോ ജീവിതം?!! അത് വളരെ നന്നായി. പലതും ഓര്‍മ്മിക്കാനും
നല്ല വരികള്‍... ഇഷ്ടപ്പെട്ടു..
എഴുതിയത് നന്നയിട്ടുണ്ട് എങ്കിലും ഇടനാഴി ഒരു പഴയ ബിംബമാണ്
തണുത്ത ഇരുണ്ട ഇടനാഴികള്‍ ..
നന്നായി ...അഭിനനദനങ്ങള്‍
കിളിവാതില്‍ തുറക്കൂ!! സൂര്യകിരണങ്ങള്‍ ഇടനാഴിയിലേക്കു കടന്നു വരട്ടെ!പൂക്കളുടെ സുഗന്ധവും പേറി സാന്ത്വനത്തിന്റെ തലോടലുമായി
കുളിര്‍കാറ്റ് കടന്നുവരട്ടെ!കിളികളുടെപാട്ടും മിന്നാം മിനുങ്ങിന്റെ നുറുങ്ങുവെട്ടവും ഇടനാഴിയെ ജീവസുറ്റതാക്കട്ടെ ആശംസന്കള്!
“ഒരു ചെറുകാറ്റു പോലുമീ വഴി
മറന്നു പോകുന്നു“
ഈ വരികള്‍ക്ക് , വാക്കുകളുടെ വിന്യാസത്തിന് അഭിനന്ദങ്ങള്‍
`mathilukaL'e oaarmmappeTutthi.
നല്ല വരികളാണ് ട്ടൊ ലക്ഷ്മിച്ചേച്ചി.
:-)
ഉപാസന
വരികള്‍ നന്നായിട്ടുണ്ട് ട്ടോ
'ഈയിടനാഴിയിൽ മരിച്ചു വീണൊരു
കിനാശലഭങ്ങൾക്ക്'...
Touching..
innanu ellam vayichathu.
ദേശാടനക്കിളികൾ kooduthal ishtamayi
ഇരുണ്ടതെങ്ങിലും മനോഹരമായിരിക്കുന്നു..!!
ലക്ഷ്മി എഴുതിയതില്‍ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ടത്....
നല്ല കവിത...
അതെ വളരെയധികം...
നല്ല വരികള്‍
:)
ഇന്നാണെ വായിക്കാന്‍ പറ്റിയത്
idanazhiyude attathu velichamundakum...balachandran chullikaadu kure images upayogichitundennu thonnunnu adhehathinte idanazhi enna kavitayil.nice poem...
chila idanaazhikal saanthwanam ekunnu..
chila manushyarkku idanaazhikal maathramannu thuna..kaalam thelikkunna therilninnum anekam mayookhangal chechiyude idanaazhikalilekkum kilivaathililekkum ethicheratte!!!!!
I was spell bound reading ths..ingane okke oraalkku ezhuthaan patuo? u r extremely talented chechiii...will be a frequent visitor here...
Post a Comment