പർവ്വതങ്ങളിൽ നിന്നുത്ഭവിച്ച്
കളിചിരികളോടെ
കൈവഴികളായൊഴുകി
പുഴയായ് വളർന്ന്
തീരക്കാഴ്ചകൾ കണ്ട്
സ്വപ്നങ്ങളിലുറങ്ങി
ഒടുവിൽ
ഒരു സാഗരലയനത്തിൽ
ധന്യത നേടുന്ന പോലെയല്ല
തടാകങ്ങളുടെ കാര്യം.
അവ,
എന്നും മുഖം നോക്കുന്നത്
സ്വന്തം നെഞ്ചിലേക്കടർന്നുവീണ
ഒരു കീറ് ആകാശത്തിലാണ്.
അമാവാസിരാത്രികളിൽ
അവ അന്വേഷിക്കുന്നത്
കളഞ്ഞുപോയ
പ്രതിബിംബങ്ങളെയാണ്.
ഉദിക്കാൻ മറന്നുപോകുന്ന
വെളിച്ചത്തിൽ
അവ തിരയുന്നത്
സ്വന്തം സ്വത്വത്തെത്തന്നെയാണ്.
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
36 comments:
മനസ്സിനും ഇത് മാന്ദ്യകാലം
സ്പ്രിംഗ് ആയില്ലേ ഇനി എന്താ മാന്ദ്യം?
പിന്നെ, കവിത വായിച്ചു... നമ്മുടെ ഐറ്റം അല്ല കവിത.. :(
നന്നായി ലക്ഷ്മി :)
താമര തടാകങ്ങളിലേ വിരിയൂ ലക്ഷ്മീ. കടല്നീരുപ്പുപുരളാത്ത ജീവിതപലഹാരങ്ങളാസ്വദിക്കുന്ന ഒരു തടാകമാവാന് കൊതിക്കുന്ന നദികളുമുണ്ടാവാം
നന്നായി,
ആശംസകള്‍...
പുഴയുടെ ഉള്ളില്‍ പതിയിരിക്കുന്ന ആര്‍ത്തിയുടെ തിരതള്ളല്‍ തടാകങ്ങളിലുണ്ടാവില്ല , അവിടം ശാന്തമാണ്.
ആശംസകള്‍.
സ്വന്തം നെഞ്ചിലേക്കടർന്നു വീണ
ഒരു കീറ് ആകാശത്തിലാണ്
.....
ഇഷ്ടമായി....
തടാകങ്ങളെക്കുറിച്ചു ഇത്രക്കൊന്നും ആലോചിച്ചിരുന്നില്ല.
നല്ല വരികള്‍ വളരെ ഇഷ്ടമായി
പ്രിയം നിറഞ്ഞ അഭിവാദ്യങ്ങള്‍
അനില്ജിയുടെ വാക്കുകള്‍ കടമെടുത്താല്‍... ശാന്തമാണ്; എങ്കിലും...
ചില ചതുപ്പ് കെട്ടുകളുമുണ്ട്; ആഴത്തില്‍..
മുകളിലേക്കു കാലുകള്‍ പറിച്ചുനടുവാന്‍ സധിച്ചെന്നു വരില്ല.. ചവീട്ടും തോറും താഴ്ന്നു താഴ്ന്നു പോകും!!
"ഞാനാര്" എന്ന് കവിത രൂപത്തില്‍ ചോദിച്ചത് നന്നായി. അന്തര്മുഖങ്ങളെ തടാകത്തോടും ബഹിര്‍മുഖങ്ങളെ നദിയോടും ഉപമിക്കാം എന്ന് തോന്നുന്നു.
ഒരു നോട്ടീസും കൂടി. വായിച്ചിട്ട് തിരിച്ചു തരണം. കാശില്ലാത്തത് കൊണ്ട്ട് അധികം പ്രിന്റ് എടുത്തിട്ടില്ല.
"ഞാനാര്" എന്ന് കവിത രൂപത്തില്‍ ചോദിച്ചത് നന്നായി. അന്തര്മുഖങ്ങളെ തടാകത്തോടും ബഹിര്‍മുഖങ്ങളെ നദിയോടും ഉപമിക്കാം എന്ന് തോന്നുന്നു.
ഒരു നോട്ടീസും കൂടി. വായിച്ചിട്ട് തിരിച്ചു തരണം. കാശില്ലാത്തത് കൊണ്ട്ട് അധികം പ്രിന്റ് എടുത്തിട്ടില്ല.
എം.ടി.യുടെ ഒരു തിരക്കഥയിലെ വരി ഓര്‍മ്മവന്നു. മേഘങ്ങള്‍ മുഖം നോക്കുന്നത് തടാകത്തിലാണെന്ന് അര്‍ത്ഥം വരുന്ന രീതിയിലുള്ളത്.
തടാകങ്ങള്‍ ഒരു കീറ് ആകാശത്തിലേക്ക് മുഖം നോക്കുന്ന ഈ മറുവശത്തുനിന്നുള്ള കാഴ്ച്ചയും കൊള്ളാം.
അവ എന്നും മുഖം നോക്കുന്നത്
സ്വന്തം നെഞ്ചിലേക്കടർന്നു വീണ
ഒരു കീറ് ആകാശത്തിലാണ്
അമാവാസി രാത്രികളിൽ
അവ അന്വേഷിക്കുന്നത്
കളഞ്ഞു പോയ
പ്രതിബിംബങ്ങളെയാണ്
വളരെ നല്ല വരികള്‍ ലക്ഷ്മി... നല്ല കവിത,
അതേ, തടാകങ്ങൾ നദികളെ പോലെ അല്ല.
നല്ല എഴുത്ത്.
അവ എന്നും മുഖം നോക്കുന്നത്
സ്വന്തം നെഞ്ചിലേക്കടർന്നു വീണ
ഒരു കീറ് ആകാശത്തിലാണ്...
മനോഹരം...
തടാകങ്ങളെ കുറിച്ചുള്ള ഈ പുതിയ നിര്‍വ്വചനം ഒത്തിരിയിഷ്ടായി...:)
കെട്ടിക്കിടക്കുന്ന
സങ്കടങ്ങള്‍
സങ്കടങ്ങളുടെ
ചിതലടയാളങ്ങള്‍.
മുഖം നോക്കാന്‍
ഒരു കീറ് ആകാശമെങ്കിലും
ഉണ്ടല്ലോ?
അവ എന്നും മുഖം നോക്കുന്നത്
സ്വന്തം നെഞ്ചിലേക്കടർന്നു വീണ
ഒരു കീറ് ആകാശത്തിലാണ്
ഈ വരികള്‍ ഒരുപാട് ഇഷ്ടപ്പെട്ടു.
good one!
തടാകത്തിന്റെ ഒഴുകാന്‍ കഴിയാത്ത നിസ്സഹായത...
നന്നായിരിക്കുന്നു
narzisnte kannil swantham prathinbimbam theidya thadakathe orma vannu..thnx
നന്നായിരിയ്ക്കുന്നു, ലക്ഷ്മീ...
തടാകങ്ങൾ എന്നും തടാകങ്ങളായി നിലകൊള്ളൂന്നു അവയ്ക് മരണമില്ല.
അഭിപ്രായമറിയിച്ച എല്ലാവർക്കും നന്ദി. തടാകങ്ങളെ കുറിച്ച്, കൂട്ടിച്ചേർത്ത നിർവചനങ്ങൾക്കും നന്ദി :) [അത്രയ്ക്കൊന്നും ഞാനും ഓർത്തില്ലാട്ടോ]
അല്ലെങ്കിലും ആകാശത്തിലേക്ക് കണ്ണും നട്ട് ഇരിക്കുമ്പോള്‍ ഒരു പ്രത്യേക സുഖമാണ്.
അവ എന്നും മുഖം നോക്കുന്നത്
സ്വന്തം നെഞ്ചിലേക്കടർന്നു വീണ
ഒരു കീറ് ആകാശത്തിലാണ്
വളരെ ഇഷ്ടപ്പെട്ടു ഈ വരികള്‍
:)
അപ്പോഴും ഒരു ചോദ്യം ബാക്കി
ഏതാണ് നല്ലത്?
കവിതയിലെ കായലിനു എബൌട്ട് മിയുമായി ഒരു വിദൂര സാമ്യം!
നന്നായിട്ടുണ്ട് ലക്ഷ്മീ. പുതിയ പോസ്റ്റിലെ ചിത്രവും ഇഷ്ടമായി. :)
ഞാൻ പറയാൻ വന്നത് അച്ചായൻ പറഞ്ഞേച്ചും പോയി..:(
മനസ്സിന്റെ വീര്‍പ്പ് മുട്ടലില്‍ നിന്നും ഉയരുന്ന ചോദ്യങ്ങളാണൊ ഈ തടാകത്തിന്റെ അന്വേഷണങ്ങള്‍
എത്ര നന്നായി ഈ വരികള്‍....
''അമാവാസി രാത്രികളിൽ
അവ അന്വേഷിക്കുന്നത്
കളഞ്ഞു പോയ
പ്രതിബിംബങ്ങളെയാണ്''
ഈ വരികള്‍ ഒരുപാട് ഇഷ്ടപ്പെട്ടു
നന്നായിട്ടുണ്ട്..
http://neelambari.over-blog.com/
നല്ല കവിത. കുറച്ചു കാലത്തിനു ശേഷമാണ് ഈ വഴി. ഓരോന്നോരോന്നായി വായിക്കാം. ഭാവുകങ്ങള്‍...
ദാസ്
kollaam nalla varikal...............
bhaavukangal...........
വളരെ ഇഷ്ടമായി ....ആശംസകള്‍..
.........sandeep niram.........
Post a Comment